ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കമ്പയിൻ റൈഡ് നടത്തവെ അക്കിക്കാവ് പന്നിത്തടം റോഡിൽ വാഹന പരിശോധന നടത്തുന്ന സമയത്തു സ്കൂട്ടറിൽ വന്ന രണ്ടു പേരെ 3 ഗ്രാം എം ഡി എം എ കൈവശം വെച്ച് കടത്തി കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു





    കുന്നംകുളം റേഞ്ചിലെ എക്സൈസ് ഇൻസ്സ്പെക്ടർ ടി എ സജീഷ് കുമാറും കുന്നംകുളം പോലീസിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ പോളി എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കമ്പയിൻ റൈഡ് നടത്തവെ അക്കിക്കാവ് പന്നിത്തടം റോഡിൽ വാഹന പരിശോധന നടത്തുന്ന സമയത്തു സ്കൂട്ടറിൽ വന്ന രണ്ടു പേരെ 3 ഗ്രാം എം ഡി എം എ കൈവശം വെച്ച് കടത്തി കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു കേസെടുത്തു.  മലപ്പുറം ജില്ലയിൽ താനൂർ താലൂക്ക് താനാളൂർ വില്ലേജ് താനാളൂർ പാണ്ടിയാട് ദേശത്ത് വിഷാരത്ത് വീട്ടിൽ നാസർ മകൻ മുഹമ്മദ് സിനാൻ (21/23 വയസ്സ്), മലപ്പുറം ജില്ലയിൽ താനൂർ താലൂക്ക് താനാളൂർ വില്ലേജ് താനാളൂർ കെ .ഡി ജാറം ദേശത്ത് ഉള്ളാട്ടിൽ വീട്ടിൽ സക്കീർ മകൻ സൈനുൽ ആബിദ് (24/23) എന്നിവരെ ആണ് കേസെടുത്തത്. ഇവർ സഞ്ചരിച്ച( KL-55-AF-7158 suzuki access 125 ) സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു . തുടർന്ന് പ്രതികളെയും തൊണ്ടി മുതലുകളും അനുബന്ധ രേഖകളും പ്രകാരം ഓഫീസിൽ ഹാജരായി.