കുറുക്കൻപാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

 

കുറുക്കൻപാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്



     കുന്നംകുളം കുറുക്കൻ പാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കുന്നംകുളം കുറുക്കൻപാറ തോലത്ത് വീട്ടിൽ 60 വയസ്സുള്ള ജെയ്സൺ ഭാര്യ 55 വയസ്സുള്ള ജയ്നി എന്നിവർക്കും ബൈക്ക് യാത്രികൻ ഗുരുവായൂർ സ്വദേശി ഏറത്ത് വീട്ടിൽ 18 വയസ്സുള്ള യദുവിനുമാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെ കുന്നംകുളം കുറുക്കൻപാറയിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ദമ്പതികൾ റോഡ് മുറിഞ്ഞുകിടക്കുന്നതിനിടെ കുന്നംകുളം ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇരുവരെയും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണാണ് മൂന്നുപേർക്കും പരിക്കേറ്റത്. അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ദമ്പതികളെ നാട്ടുകാരുടെ നേതൃത്വത്തിലും ബൈക്ക് യാത്രികനെ കുന്നംകുളം ആക്ടസ് ആംബുലൻസ് പ്രവർത്തകരും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് കാലിന് ഗുരുതരമായി പരിക്കേറ്റു. മേഖലയിലെ വെളിച്ചക്കുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.