ലീലാ രാമകൃഷ്ണൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്....
മുതുവറ., പുഴക്കൽ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ലീലാ രാമകൃഷ്ണനെ തെരഞ്ഞെടുത്തു. മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, കൈപ്പറമ്പ് പഞ്ചായത്ത് വിവിധ ഉദ്ദേശ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടുമാണ്. യുഡിഎഫ് ധാരണയനുസരിച്ച് പ്രസിഡണ്ട് ആയിരുന്ന ആനി ജോസ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.എൽ. ഡി. ഫ് ലെ രഞ്ജു വാസുദേവൻ നെ ആറിനെതിരെ ഏഴുവോട്ടിനാണ് ലീലാ രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്.ബ്ലോക്ക് പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ലീല രാമകൃഷ്ണൻ.യുഡിഎഫ് ധാരണയനുസരിച്ച് ബ്ലോക്ക് പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം കെ. ജെ.ജോതി ജോസഫ് ആയിരിക്കും വികസന സ്റ്റാൻഡിങ് കമ്മിറ്റിയുടെ സ്ഥിരം സമിതി അധ്യക്ഷ ആവുക.... സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാൾ ജൂബി കുര്യാക്കോസ് വരണാധികാരിയായിരുന്നു.
അനുമോദ നയോഗത്തിൽ കെ. പി. സി. സി. സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
സി. വി. കുരിയാകോസ്, ഡി. സി. സി. ജനറൽ സെക്രട്ടറി കെ. അജിത്കുമാർ, മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിർമ്മല തുടങ്ങി യവർ സംസാരിച്ചു....