❗ വേലൂർ കിരാലൂരിൽ കുറുക്കന്റെ ആക്രമണം രൂക്ഷം;
കോഴികളെയും പൂച്ചയെയും കടിച്ചു കൊന്നു.
പ്രദേശവാസികൾക്കും വളർത്തു നായ്ക്കൾക്കും കുറുക്കന്റെ ആക്രമണത്തിൽ പരിക്ക്;❗
_വിശദമായ വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക._👇
⛔ _YouTube Link_
സബ്സ്ക്രൈബ് ചെയ്ത് കാണുക.
https://youtu.be/F1t9DcJl-2Y?si=GOvAh5HimcnLpSSI
# നാട്ടുവാർത്തNews
ഗ്രൂപ്പിൽ അംഗമാകുവാൻ 👇🏻
https://chat.whatsapp.com/JQ3TCbhPZbOIcXjc5hog5a
കിരാലൂർ വില്ലൻകോടിൽ കുറുക്കന്റെ ശല്യം രൂക്ഷമാകുന്നു.
കിരാലൂർ മുറ്റത്ത് മാമൂട്ടിൽ ബിജുവിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന ഒരു പോമറേനിയൻ നായക്കുട്ടിയേയും അയൽവാസിയുടെ വീട്ടിലെ വളർത്തു നായക്കും കുറുക്കന്റെ ആക്രമണത്തിൽ ഇന്ന് പരിക്കേറ്റു. തൊട്ടടുത്ത് താമസിക്കുന്ന കാർത്യായിനിയമ്മയുടെ വീട്ടിലെ കോഴികളെയും പൂച്ചകളെയും ഇന്ന് (9/12/2023) കടിച്ചു കൊല്ലുകയും ചെയ്തു. വഴിയാത്രക്കാരെയും കുറുക്കൻ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിച്ചു. അതെ തുടർന്ന് നാട്ടുകാർ വേലൂർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് അധികൃതർ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശവും നൽകുകയും ചെയ്തു. കൂട്ടത്തോടെയുള്ള ആളുകളെ കാണുമ്പോൾ കുറുക്കൻ മൊന്ത കാട്ടിൽ ഒളിക്കുകയും വഴിയിലൂടെ തനിച്ചു പോകുന്നവരുടെ അരികിലേക്ക് ആക്രമിക്കുവാൻ വരുകയുമാണ് കുറുക്കൻ ചെയ്യുന്നത്. 10 ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തെ സി ആർ നമ്പീശൻ, മോഹനൻ, എന്നിവർക്ക് കുറുക്കന്റെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹരിത കർമ്മ സേനയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നേരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ ഹരിത കർമ്മ സേനയിലെ ഒരാളുടെ ഡ്രസ്സ് വലിച്ചു കീറിയെങ്കിലും ബഹളം വെച്ചതിനെ തുടർന്ന് പരിക്ക് എൽക്കാതെ രക്ഷപ്പെട്ടു. ആ വഴിയിലൂടെ പലചരക്കു സാധനങ്ങൾ വാങ്ങിവരുന്നവരെയും ആക്രമിക്കുകയും സഞ്ചിയും കവറുമെല്ലാം തട്ടിപ്പറിച്ച് കടിച്ചുപൊളിക്കുകയും ചെയ്തു. പ്രദേശവാസികൾ ഭീതിയോടെയാണ് ആ വഴിയിലൂടെ കടന്നു പോകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി.
വാർത്തകളും പരസ്യങ്ങളും നൽകാൻ 👇🏻 *9349748665*