മുണ്ടൂർ പരി.കർമ്മല മാതാവിന്റെ ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെയും, വി. സെബസ്ത്യാനോസിൻ്റെയും 153-മത് സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് കുടുംബ കൂട്ടായ്മ്‌മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ അമല ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ, ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചതിന് അമല മെഡിക്കൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ബെറ്റ്സി തോമസിൽ നിന്നും ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയെ പ്രതിനിധീകരിച്ച് കൺവീനർ ശ്രീ ബസാനിയോ ജോസഫ് ആദരവ് ഏറ്റുവാങ്ങി.