മാരകമയക്കുമരുന്നായ 64 ഗ്രാം MDMA യുമായി 2 യുവാക്കൾ അറസ്റ്റിൽ
അറുപത്തി നാലു ഗ്രാം MD MA യുമായി 2 യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു .
മുണ്ടൂർ പെരിങ്ങന്നൂർ ദേശത്ത് വടക്കേത്തല വീട്ടിൽ ജോസഫ് മകൻ വിനീഷ് ആന്റോ (43/2023 വയസ്സ് ), പാവറട്ടി ദേശത്ത് വെള്ളറ വീട്ടിൽ വർഗീസ് മകൻ ടാൻസൻ (34/2023 വയസ്സ്
എന്നിവരെ യാണ് 64 ഗ്രാം MDMA യുമായി ചാവക്കാട് എക്സ്സൈസ് അറസ്റ്റ് ചെയ്തത് . പ്രതികൾ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ MDMA കാറിൽ കടത്തി കൊണ്ടു വരുകളും മൊത്തമായി തെക്കൻ ജില്ലകളിലേക്ക് വിൽപ്പന നടത്തുകയു മായിരുന്നു . നാട്ടിൽ നല്ല സാമ്പത്തിക നിലയുള്ള ഇവർ നാട്ടുകാർക്ക് ആർക്കും സംശയം ഉണ്ടാക്കാത്ത വിധത്തിലാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത് . ബാംഗ്ലൂരിലെ ആഫ്രിക്കൻ വംശജരിൽ നിന്നും ചെറിയ തുകയ്ക്ക് വാങ്ങുന്ന MDMA പ്രതികൾ മൂന്നിരട്ടി വില വാങ്ങിയാണ് മറിച്ച് വിറ്റിരുന്നത് . മയക്ക് മരുന്ന് കച്ചവടത്തിന് ബാഗ്ലൂർ പട്ടണത്തിലെ തിരക്കേറിയ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് ചെറിയ പോയിന്റുകളിൽ നിക്ഷേപിക്കുകയും ആയത് വിളിച്ച് അറിയിക്കുന്ന പ്രകാരം വന്ന് എടുത്ത് കൊണ്ടുപോകുകയും പണം അവർ പറയുന്ന പോയിന്റു കളിൽ തിരിച്ച് നിക്ഷേപിക്കുന്ന ഡ്രോപ്പ് ഔട്ട് എന്ന പുതിയ രീതിയാണ് മയക്കുമരുന്ന് മൊത്ത കച്ചവടക്കാർ സ്വീകരിച്ച് വരുന്നത് . മറ്റു ജോലികൾ ഒന്നും ചെയ്യാതെ ആർഭാട ജീവതം നയിച്ച് വന്നിരുന്ന പ്രതികളെ എക്സൈസ് വിഭാഗത്തിന്റെ രഹസ്യ നിരീക്ഷണത്തിലൂടെ യാണ് കുടുക്കിയത് .കേസെടുത്ത പാർട്ടിയിൽ പ്രിവന്റീ വ് ഓഫീസർ സുനിൽകുമാർ എ.ബി , Gr പ്രിവന്റീവ് ഓഫീസർ സുനിൽ T R , CEO മാരായ കെ.വി രാജേഷ് , റാഫിck , ബിജു A N , WCEO S സിജ എൻ കെ , റൂബി പി ബി എന്നിവർ ഉണ്ടായിരുന്നു.