പറപ്പൂക്കാരന് യു.എ. ഖാദര്‍ സാഹിത്യ പുരസ്‌കാരം.l

 പറപ്പൂക്കാരന് യു.എ. ഖാദര്‍ സാഹിത്യ പുരസ്‌കാരം.

പറപ്പൂർ :

  യു.എ. ഖാദര്‍ ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഭൗതിക ശാസ്ത്ര അധ്യാപകന്‍ ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍ തെരഞ്ഞെടുക്കപ്പെട്ടു.

              🌹അഭിനന്ദനങ്ങൾ 🌹

ഇദ്ദേഹത്തിന്റെ 'കൂര്‍പ്പ്' ലേഖന സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 32 ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം.

    തൃശൂര്‍ പറപ്പൂര്‍ സ്വദേശിയാണ് ഡോ. ഡെയ്‌സണ്‍. 29ന് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍, എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ യു.കെ. കുമാരന്‍ പുരസ്‌കാരം സമര്‍പ്പിക്കും.