എരനെല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

 എരനെല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന.



 എരനെല്ലൂർ:

  എരനെല്ലൂരിൽ വീടിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത് മോഷണം. എരനെല്ലൂർ സ്വദേശി പൊറത്തൂർ വീട്ടിൽ ജോയിയുടെ വീട്ടിലായിരുന്നു കവർച്ച. വീടിൻ്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 57000 രൂപയും 14000 രൂപ വിലവരുന്ന 5100 സൗദി റിയാലും 3 ഗ്രാം തൂക്കം വരുന്ന 2 സ്വർണ മോതിരവും 2മൊബൈൽ ഫോണുമാണ് കവർന്നത്. ഞായറാഴ്ച രാത്രി ക്രിസ്മസിന്റ പാതിരാ കുർബാനയ്ക്ക് വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. സമീപത്തുള്ള എരനെല്ലൂർ വീട്ടിൽ മോഹനന്റെ വീടിൻ്റെ മുൻഭാഗത്തെ വാതിൽ പൊളിക്കാൻ ശ്രമം നടന്നെങ്കിലും വീട്ടുകാർ അറിഞ്ഞതിനാൽ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.