റോഡിന് വേണ്ടി അനങ്ങാത്ത ഭരണാധികാരികളും തളരാത്ത പ്രതിഷേധക്കാരും

 റോഡിന് വേണ്ടി അനങ്ങാത്ത ഭരണാധികാരികളും തളരാത്ത പ്രതിഷേധക്കാരും



തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധവുമായി നാട്ടുകാർ.


ആദ്യം കുഴി എണ്ണി തിട്ടപ്പെടുത്തിയവർക്ക് പൊൻപണം നൽകുകയും, പിന്നീട് പാസാക്കിയ പണം കൊണ്ട് നിർമ്മിച്ച റോഡ് കാണുന്നതിനും, കുഴികൾ വ്യക്തമായി കണ്ട് വാഹനം ഓടിക്കുന്നതിനും വേണ്ടി ധൂർത്തിന്റെ പ്രതീകം കൂടിയായ കണ്ണടകൾ നൽകുകയും ചെയ്തു. എന്നിട്ടും അനങ്ങാത്ത ഭരണാധികൾക്കെതിരെ തളരാത്ത പോരാട്ടവുമായി ഇന്ന് രാവിലെ 

  10 മണിക്ക് നെട്ടിശ്ശേരി പുത്തൻ കുളത്തിന് സമീപം റോഡിന്റെ ശോചനീയാവസ്ഥയിൽ

പതിയിരിക്കുകയും, ജനങ്ങൾ റോഡിൽ വീഴുമ്പോൾ അട്ടഹസിക്കുകയും ചെയ്യുന്ന കാലനെ പ്രതീകാത്മകമായി ആട്ടിയോടിക്കുന്ന സമരം നടത്തുമെന്ന് കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു. കോടതി വിധിയിലൂടെ ഒരു നാടിന് വേണ്ടി പാലം പണിയിപ്പിച്ച അഡ്വ. ഷാജി കോടൻങ്കണ്ടത്ത് ഉദ്ഘാടനം നിർവഹിക്കും.