പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂർ ഐശ്വര്യ ജിബി നിലയം 18 വയസ്സുള്ള അനുഷ് ചന്ദ്രൻ എന്നയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരനായ പ്രബീഷ് എന്നയാളുടെ മോട്ടോർ ബൈക്കാണ് പ്രതിയും പ്രായപൂർത്തിയാവാത്ത സുഹൃത്തും ചേർന്ന് മോഷ്ടിച്ചത്.