ഒടമല മഖാം നേർച്ചക്ക് ജനുവരി 15ന് തുടക്കം

 ഒടമല മഖാം നേർച്ചക്ക് ജനുവരി 15ന് തുടക്കം

പെരിന്തൽമണ്ണ: ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ  ഒടമല മഖാമിൽ  അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ  ആണ്ടു നേര്‍ച്ചയ്ക്ക് ജനുവരി  15ന് തുടക്കമാകും.  15ന് രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  പ്രസിഡന്റ്  സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും.



ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും.

     നേർച്ചയോടനുബന്ധിച്ച് ജനുവരി 16ന് എ എം  നൗഷാദ് ബാഖവി ചിറയിൻകീഴ്,17ന് അൻവർ മുഹ് യുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.

 മെയ് രണ്ടാം വാരത്തിൽപ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപിക്കുകയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.