വേലൂർ :
വേലൂർ വടക്കുമുറിയിൽ ചിറ്റത്ത് വീട്ടിൽ മാധവന്റെ പറമ്പിലെ മരം മുറിച്ച് ജെ സി ബി ഉപയോഗിച്ച് മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ മരം ദേഹത്ത് തട്ടി പരിക്കു പറ്റിയ പിക്കപ്പിന്റെ ഡ്രൈവറായ പെരിങ്ങണ്ടൂർ സ്വദേശി കരണംകോട്ട് വേലപ്പൻ മകൻ 55 വയസുള്ള പ്രസാദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് (27/12/23) ഉച്ചയ്ക്ക് 12 മണിക്ക് ചെറുതുരുത്തി പുണ്യത്ത് വച്ച് നടത്തും. അമ്മ - ശാന്ത, ഭാര്യ - സജിത, മകൾ - പ്രവീണ, മരുമകൻ - വിഷ്ണു.