കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 12-ൽ നിർമാണം തുടങ്ങിയ ഇന്ദിരാഗാന്ധി കുടിവെള്ള പദ്ധതി തടസ്സപ്പെട്ടതിലും മെമ്പർക്കെതിരെയുള്ള ആരോപണങ്ങൾക്കും
കത്ത് 👇
പ്രിയപെട്ടവരെ 🙏
കുറച്ചു ദിവസങ്ങളായി നമ്മുടെ വാർഡിൽ(കൈപ്പറമ്പ് വാർഡ് -12) നിർമ്മിക്കുന്ന ഇന്ദിര ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടങ്ങി വെച്ച ടാങ്ക് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനും സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും വികസന വിരോധികളായ ചില വ്യക്തികൾ അപവാദ പ്രചരണം നടത്തുന്നതും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ സത്യാവസ്ഥ എന്റെ വാർഡിലെ(12) കുടുംബാംഗങ്ങളെ ഞാൻ അറിയിക്കുകയാണ്.
നമ്മുടെ വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് അനുവദിച്ചു വിഹിതം കൂടി 16 ലക്ഷം രൂപ ചിലവിൽ ഇന്ദിരാഗാന്ധി കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണത്തിനായി കാപ്പ് ഇന്ത്യ റോഡിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ടീച്ചർ അധ്യക്ഷതയിൽ പഞ്ചായത്ത് കമ്മിറ്റി ഒന്നിച്ചു എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് (പഞ്ചായത്ത് ആസ്‌തി ) അനുമതി ലഭിച്ചത്.
സാങ്കേതിക അനുമതിക്കും ഭരണാനുമതിക്കും ശേക്ഷം ടാങ്ക് നിർമാണത്തിന്റെ കുഴി എടുക്കുന്ന ആദ്യ ഘട്ടത്തിൽ ആരും എതിർപ്പോ, പരാതിയോ സൂചിപ്പിച്ചില്ല . ടാങ്ക് നിർമ്മാണ ത്തിന്റെ ബേസ് വർക്ക് കഴിഞ്ഞപ്പോഴാണ്
ഒരു വ്യക്തി ( സി പി എം ബ്രാഞ്ച് സെക്രട്ടറി )
പഞ്ചായത്തിൽ പരാതി നൽകിയത് .
അമല -കുറ്റൂർ ബൈ പാസ്സ് റോഡിനായി സാധ്യത ഉണ്ടെന്നും നാളകളിൽ വികസനത്തിന് തടസ്സമുണ്ടാകും എന്ന പേരിലാണ് പരാതി നൽകിയിട്ടുള്ളത്.
നിലവിലെ പഞ്ചായത്ത് റോഡിൽ ഒട്ടേറെ മുൻകാല പദ്ധതി നിർമാണങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്. നളിതുവരെയും പരാതിക്കാരൻ സൂചിപ്പിച്ച രീതിയിൽ വികസന സാധ്യത ചൂണ്ടി കാട്ടി സർക്കാരിൽ നിന്നോ മറ്റോ കത്തുകൾ ഒന്നും തന്നെ പഞ്ചായത്തിൽ ലഭിച്ചിട്ടില്ലാത്തതുമാണ്.
ഏതെങ്കിലും തരത്തിൽ കത്തുകൾ ലഭിച്ചിട്ടു ണ്ടെങ്കിൽ പ്രസിഡണ്ടും സെക്രട്ടറിയും ഈ പദ്ധതിക്ക് അന്ന് അനുമതി നൽകാൻ പാടില്ലാത്തതായിരുന്നു.
എന്റെ വാർഡിലെ( 12) ജനങൾക്ക് വെള്ളം ലഭിക്കാൻ വാർഡിലെ ഉയർന്ന പ്രദേശമായ പ്രസ്തുത സ്ഥലം തിരഞ്ഞെടുത്തത്. തുടങ്ങിവെച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മൊ നൽകി നിർത്തിവെക്കുകയും ചെയ്തപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യത്തിനായി അടിയന്തിര കമ്മറ്റി വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഞാൻ 29/11/2023 തിയതി കത്ത് നൽകിയതാണ്.
നവകേരള യാത്രയുടെ കാരണം ചൂണ്ടി കാട്ടി യോഗം വിളിക്കാതിരിക്കുകയും, നിരന്തരമായ മെമ്പർമാരുടെ ആവശ്യപ്രകാരം 11/12/2023ന് പ്രസ്തുത അജണ്ട ഉൾപ്പെടുത്തി യോഗം വിളിച്ചതായി അറിയിപ്പും ലഭിക്കുകയുണ്ടായി . ഈ യോഗം കാരണം ഒന്നും സൂചിപ്പിക്കാതെ മാറ്റി വച്ചതായി പിന്നീട് പ്രസിഡണ്ട് അറിയിക്കുകയുണ്ടായി.
നിലവിലെ സാഹചര്യം യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്യാൻപോലും തയ്യാറാവാതെ, മനപ്പൂർവം പ്രസിഡണ്ട് പാർട്ടിക്കുവേണ്ടി എന്റെ പേരിൽ തെറ്റായ പ്രചരണം നടത്താൻ സഹായിക്കുകയാണ്.
പത്രവാർത്തകൊടുത്തും, ഫ്ലെക്സ് അടിച്ചും ഇല്ലാത്ത ആരോപണം പ്രചരിപ്പിക്കുകയാണ്.
പന്ത്രണ്ടാം വാർഡ് മെമ്പർ എന്ന നിലയിൽഎന്റെ വാർഡിൽ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടണം എന്നും എല്ലാവർക്കും വെള്ളം ലഭ്യമാക്കണം, എന്നതാണ് മുഖ്യം, അതിന് വേണ്ടി ഏത് നീക്കുപോക്കിനും ഞാൻ തയ്യാറാണ്. നിലവിലെ സാഹചര്യം ചർച്ച ചെയ്ത് പദ്ധതി ഉചിതമായ തീരുമാനം എടുത്ത് നടപ്പിലാക്കണമെങ്കിൽ പഞ്ചായത്ത് ഭരണസമിതി യോഗം വിളിക്കാൻ പ്രസിഡണ്ട് തയ്യാറാകണം.പദ്ധതി നടപ്പിലാക്കാൻ ടാങ്ക് സ്ഥാപിക്കാൻ നിലവിൽ ഉദ്ദേശിച്ച സ്ഥലം ആണ് തടസ്സമെങ്കിൽ ഉചിതമായ സ്ഥലം കണ്ടെത്തി ഭരണസമിതി തീരുമാനപ്രകാരം പദ്ധതി നടപ്പിലാക്കാൻ എന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും ഉണ്ടെന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ്.
ഇല്ലാത്ത അപവാദ പ്രചരണം നടത്താൻ മറ്റുള്ളവർക്ക് സമയം ലഭിക്കാൻ മനപ്പൂർവ്വം ഭരണസമിതിയോഗം വിളിക്കാത്തത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആണ് എന്നുകൂടി നിങ്ങളോട് സൂചിപ്പിക്കുകയാണ്.
തുടങ്ങിവെച്ച പണി നിർത്തിവയ്ക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വീണ്ടും തുടങ്ങുന്നതിനുള്ള കാലതാമസം, അതിന് ഉത്തരം പറയേണ്ടത് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയുമാണ്,
എന്തെല്ലാം അപവാദങ്ങൾ കേൾക്കേണ്ടി വന്നാലും ,എന്നെ തിരഞ്ഞെടുത്ത നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് മാത്രമേ നിലവിൽ എനിക്ക് പറയാൻ സാധിക്കുകയുള്ളു,
നമ്മുടെ വാർഡിലെ എല്ലാ വികസന പ്രവർത്തനങ്ങളും, നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ അതിനെ തടസ്സം നിൽക്കുന്ന ദുഷ്ട ശക്തികളെ, മാറ്റിനിർത്തി വാർഡിന്റെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ നിങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു.
എന്നയ്
ജോയസി ഷാജൻ