തോളൂർ പത്താമുദയമാഘോഷം

 തോളൂർ പത്താമുദയമാഘോഷം


ചിത്രം:പൂരങ്ങൾ ക്ഷേത്രത്തിൽ എത്തി  കൂട്ടിയെഴുന്നെളളിപ്പിൽ ചിറക്കൽ കാളിദാസൻ ഭഗവതിയുടെ തിടമ്പേറ്റി



തോളൂർ: ശ്രീ വഴിയിൽ ശേഖവൻ കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം സമുചിതമായി. ആഘോഷിച്ചു.  തട്ടകത്തെ വിവിധ ദേശങ്ങളിൽ നിന്നുള്ള  പൂര സമുദായങ്ങളായ നടുമുറി, കരുവാൻ പടി ഭഗവതി സമുദായം, തറ സമുദായം, വടക്കു നാഥൻ ഹൈസ്ക്കൂൾ നഗർ, കോലത്തുനാട് പൂര സമുദായം, അമ്പല നട സമിതി , ശിവശക്തി പൂര സമുദായം, മനപ്പാട്ടുപറമ്പ് പൂരസമുദായം, നാഗത്താൻ കാവ് പൂര സമുദായം, പടിഞ്ഞാറ്റു മുറി പൂര സമുദായം പൂരങ്ങൾ ക്ഷേത്രത്തിൽ എത്തി  കൂട്ടിയെഴുന്നെളളിപ്പിൽ ചിറക്കൽ കാളിദാസൻ ഭഗവതിയുടെ തിടമ്പേറ്റി . വെള്ളിത്തിരുത്തി ഉണ്ണിനായർ മേളത്തിന് നേതൃത്വം നൽകി. വൈകീട്ട്  വിവിധ ദേശങ്ങളിൽ നിന്നുള്ള വേലകൾ ക്ഷേത്രത്തിൽ എത്തി ചേർന്നു.

ഗാനമേള ഇന്ന്.

തോളൂർ വഴിയിൽ ശേഖ വൻ കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ പിറ്റേ ദിവമായ ഇന്ന് പ്രസിദ്ധ പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ നയിക്കുന്ന ഗാനമേള ക്ഷേത്രാങ്കണത്തിൽ വച്ച് വൈകീട്ട് 7 മണിക്ക് ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.