കേച്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് (23/05/2024) രാവിലെ 9 മണിയോടെ കേച്ചേരി സെന്ററിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന തൃശ്ശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസ് കേച്ചേരിയിലെ ഗതാഗതക്കുരുക്കിൽ നിൽക്കുമ്പോഴാണ് പുറകിൽ ദിവ്യ എന്ന് പേരുള്ള തൃശ്ശൂർ- കുന്നംകുളം സ്വകാര്യബസ് നിയന്ത്രണം തെറ്റി ഇടിച്ചത്. ഇടിയുടെ അഗാധത്തിൽ കെഎസ്ആർടിസിയുടെ മുൻപിൽ ബ്ലോക്കിൽ നിൽക്കുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ ബസ് വ…
_തൃശ്ശൂർ ജില്ലയെ സ്തംഭിപ്പിച്ച് വേനലിലെ പെരുമഴ, ഇന്നും തോരാതെ തുരുന്നു_ പ്രാദേശിക വാർത്തകൾ അറിയാനും അറിയിക്കാനും live നാട്ടുവാർത്ത News തൃശ്ശൂർ കൈപ്പറമ്പ്. അറിയാം, പറയാം പ്രതികരിക്കാം, പത്രങ്ങളിൽ നൽകുവാനുള്ള വാർത്തകളും ചരമങ്ങളും ക്ലാസിഫൈഡ് പരസ്യങ്ങളും നൽകുവാൻ 9349748665 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. "ബുധനാഴ്ച വൈകുന്നേരം ജില്ലയുടെ തീരങ്ങളിലും മലയോരത്തും പെയ്ത കനത്ത മഴ സന്ധ്യക്ക് നഗരത്തെ വെള്ളക്കെട്ടിലാക്കി, റോഡുകൾ വെള്ളത്തിലായതോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തേണ്ടവർ വഴിയിൽ കുടുങ്ങി, വാഹനങ്ങൾ വഴിയിൽ നിലച്ചതോടെ ഗതാഗതക്കുരുക്കായി, വീ…
⭕[FLASH NEWS]⭕ തൃശ്ശൂരിൽ വൻ ലഹരി വേട്ട https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk _തൃശ്ശൂർ പുഴയ്ക്കലിൽ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ . കാറിൽ കടത്തിയ 330ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവർ പിടിയിൽ._
മഹാ നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ പ്രകൃതി സ്നേഹിയുടെ സ്നേഹസമ്മാനം ഇന്നലെ 64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനായി, പ്രകൃതിയെ സ്നേഹിക്കുന്ന വേലൂർ കുറുമാൽ കുന്ന് ആയുർ ജാക്ക് ഫാമിലെ വർഗീസ് തരകൻ 64 തരത്തിലുള്ള പ്ലാവുകൾ ഉള്ള അദ്ദേഹത്തിന്റെ ഫാമിലെ ഒരു ഇനം പ്ലാവ് മോഹൻലാലിന്റെ പേരിൽ നട്ടുപിടിപ്പിച്ചുകൊണ്ട് മഹാ നടനോടുള്ള സ്നേഹം പ്രകടമാക്കി. നർത്തകിയും അഭിനേത്രിയും അടുത്ത നാട്ടുകാരിയും കൂടിയായ രചന നാരായണൻകുട്ടി ഈ മഹത് കർമ്മത്തിന്റെ ഭാഗമായി. മോഹൻലാലിന് ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്…
പുതുശ്ശേരി : പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ഇടവക ദേവാലയത്തിലെ സെന്റ് ആന്റണിസ് കുടുംബയൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാമനാഥപുരം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പോൾ ആലപ്പാട്ട് നിർവഹിച്ചു. റവ . ഫാ.ജോർജ് എടക്കളത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഫാ. റോജോ എലവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഇടവകാംഗം ഫാ. ജിന്റോ കുറ്റിക്കാട്ട്, മദർ സുപ്പീരിയർ സിസ്റ്റർ ലിൻസാ മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി
ബൈക്ക് മോഷണം; പ്രതി പോലീസിന്റെ പിടിയിൽ കേച്ചേരി : കേച്ചേരിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തയ്യൂർ സ്വദേശി ചീരോത്ത് വീട്ടിൽ 23 വയസ്സുള്ള ജിഷ്ണുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ 30000 രൂപ വില വരുന്ന ഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്. മെയ് 19ന് രാത്രി 9:30 ക്കും മെയ് 20 രാവിലെ 10:30ന് ഇടയിലാണ് മോഷണം നടന്നത്. കേച്ചേരി റെനിൽ റോഡിലുള്ള വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്ത…
ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു . പ്രേമചന്ദ്രൻ പേരാമംഗലം : https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk പുളിക്കൽ വീട്ടിൽ ബാലൻ മകൻ പ്രേമചന്ദ്രൻ (69)ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പേരാമംഗലം സെന്ററിൽ വച്ചണ് സംഭവം . ഉടനെ ആക്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . സംസ്കാരം പിന്നീട്. ഭാര്യ :റീത്ത, മക്കൾ : ഹേമന്ത്, ഹിമ, മരുമക്കൾ, ശ്രുതി , അനീഷ്.
തൃശ്ശൂർ കളക്ടറേറ്റ് സമീപം ഉള്ള കൂറ്റൻ മരം കാറ്റിൽ കടപുഴകി വീണു വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മതിലും മൂന്ന് ഇലക്ട്രിക്കൽ പോസ്റ്റുകളും തകർന്നു അഗ്നിശമന വിഭാഗം എത്തി മരം മുറിച്ചുമാറ്റി. ഈ മേഖലയിൽ വൈദ്യുതി നിലച്ചത് മൂലം കോടതിയുടെയും സമീപ പ്രദേശത്തും വൈദ്യുതി ബന്ധം വൈകിട്ട് മാത്രമേ പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.
മുല്ലശേരിയിൽ വീട് കയറി ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ. പാവറട്ടി: മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും ബന്ധുവിനേയും ആക്രമിക്കുയും വീടിൻെറ ജനൽ ചില്ല് തകർത്ത് നാശനഷ്ടം ഉണ്ടാക്കുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മുല്ലശ്ശേരി പൂച്ച കുന്ന് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടത്ത് മിഥുൻ ( 27), എളവള്ളി പണ്ടാറക്കാട് സ്വദേശിവടേരി വീട്ടിൽ സനോജ് (27) എന്നിവരെ പാവറട്ടി പോലീസ് ഇൻസ്പെക്ടർ ആർ.…
വൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില് ഒരാള് മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല് കൊച്ചി : വൃക്ക കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില് ഒരാള് മാത്രമാണ് മലയാളിയെന്നും നെടുമ്പാശ്ശേരിയില് പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. 19 പേര് ഉത്തരേന്ത്യക്കാരായിരുന്നു. അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്ത്തി ക്കുന്നുവെന്നതില് കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്ന്ന് ഐ ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില് നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്…
അവയവ കടത്ത് കേസ്: കൂടുതൽ വിവരങ്ങൾ പുറത്ത് https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk * _ രാജ്യാന്തര അവയവക്കടത്തിൽ ഏജന്റ് പിടിയിലായ കേസ്. മൂന്നുവർഷത്തിനിടെ അവയവ കടത്തിനായി സാബിത്ത് ഇറാനിലെത്തിച്ചത് 200ലധികം പേരെ. ആളുകളെ കൊണ്ടുപോയിരുന്നത് വ്യാജ ആധാർ കാർഡും പാസ്പോർട്ടും തയ്യാറാക്കി. അവയവം നൽകാൻ തയ്യാറായവർക്ക് നൽകിയത് 10ലക്ഷം രൂപ. ഇറാനിലെ ആശുപത്രിയിൽ ഒരാളെ എത്തിക്കുമ്പോൾ സാബിത്തിന് ലഭിക്കുന്നത് 60ലക്ഷം രൂപ. വ്യാജ മേൽവിലാസത്തിൽ കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെയും ഇറാനിലെത്തിച്ചു. കൂടുതൽ ആളുകളെ കണ്ടെത്തിയിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്…
കേച്ചേരി : തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരി പാലത്തിങ്കൽ ക്ഷേത്രത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് അഞ്ഞൂർ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് (20/05/2024)രാവിലെ 8:30ടെയാണ് അപകടമുണ്ടായത്. അഞ്ഞൂർ സ്വദേശി അജേഷ്(36)നാണ് പരിക്കേറ്റത്. പരിക്കേറ്റ അജേഷിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 താഴെ കാണുന്ന നാട്ടുവാർത്ത ചിത്ര ത്തിൽ ക്ലിക്ക് ചെയുക 👇 അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
തൃശൂർ അതിരൂപത 137 ആം മത് ദിനാഘോഷം നാളെ, അതിരൂപത 137 ആം മത് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലി കൊട്ടേക്കാട് ഫൊറോനാ പള്ളി വികാരി ഫാദർ ജോജു ആളൂർ ഫ്ലാഗ് ഓഫ് ചെയ്തു. .അതിരൂപതയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വിളംബര റാലി നടക്കുന്നു .ഫാദർ ക്രിസ്റ്റോൺ തേക്കാനത്ത്, സി ജെ ജയിംസ് മുണ്ടൂർ, ഫ്രാൻസിസ് ഇമ്മട്ടി,സി എൽ ഇഗ്നേഷ്യസ്, നിസിൽ കെ തോമസ്, ജിസോ ലോനപ്പൻ, തോമസ് വടക്കൻ, ഇമ്മാനുവൽ ഡേവിസ്, ടിപി. റപ്പായി, ബാസ്റ്റിൻ പോൾ, പ്രിൻസ് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
പുറ്റേക്കര ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രാദേശിക സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എൽ. എം 10 തൃശ്ശൂർ ക്ലബ്, കരിക്ക് നാച്ചുറൽ കുന്നംകുളം എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് സാൻക്ടോ സോണി മെമ്മോറിയൽ ട്രോഫിയും വിന്നേഴ്സ് ക്യാഷ് പ്രൈസ് ആയി 30,000 രൂപയും കരസ്ഥമാക്കി . സെമി ഫൈനൽ മത്സരത്തിലെ കളിക്കാരെ വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി കളിക്കാരെ പരിചയപ്പെട്ടു. ഫൈനൽ മത്സരത്തിനു ശേഷം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ സമ്മാന വിതരണം നടത്തി . ഗ്രൂപ്പിൽ അംഗമാകുവാൻ👇
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് പരിക്ക് കൈപ്പറമ്പ് : ഏഴാംകല്ല് സെൻ്റിനു സമീപം ഇന്ന് (18/05/2024) വൈകുന്നേരം 8:30 യോടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് പരിക്ക് പറ്റിയ തൃശ്ശൂർ കാര്യാട്ടുകര സ്വദേശി കാര്യാട്ടുകര വീട്ടിൽ രാമചന്ദ്രൻ മകൻ അഭിലാഷ് (36) നെ കേച്ചേരി ആകട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് തന്നെ പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള മിനി ടൂറിസ്റ്റ് ബസും ഡിവൈഡറിൽ കുടുങ്ങി അപകടത്തിൽ പെട്ടിരുന്നു. ഏഴാംകല്ല് - കൈപ്പറമ്പ് ഭാഗത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയുള്ള അപകടം തുട…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുറ്റേക്കര യൂണിറ്റിന്റെ വാർഷിക പൊതുയോഗം സെൻറ് ജോർജ് എച്ച്എസ്എസ് പുറ്റെക്കര ഹാളിൽ വച്ച് നടന്നു. ജില്ലാ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. , യൂണിറ്റ് പ്രസിഡണ്ട് ഒ കെ ഗ്ലഷിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എസ് ആർ ഒ ചന്ദ്രയാൻ പ്രോജക്ട് സയന്റിസ്റ്റ് ഡോ.അനിൽകുമാർ കെ ആർ , യൂണിറ്റ് അംഗവും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ലീലാ രാമകൃഷ്ണൻ. സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പാ എന്നിവർ വിശിഷ്ടഅതിഥികളായിരുന്നു. ,2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു,എസ് എസ് എൽ സി - പ്ലസ് ടു വിജയികളെ ആ…
⭕കൈപ്പറമ്പിലെ ഡിവൈഡർ അപകടങ്ങൾക്ക് താൽക്കാലിക പരിഹാരം⭕ https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk കൈപ്പറമ്പ് കയറ്റത്തുള്ള ഡിവൈഡറിൽ വാഹനങ്ങൾ കയറുന്നത് പതിവായതോടെ പേരാമംഗലം ഹൈവേ പോലീസും കൈപ്പറമ്പ് സിഐടിയു യൂണിയൻ തൊഴിലാളികളും വാഴപ്പിള്ളി ഹാർഡ്വെയറിലെ സ്റ്റാഫും ചേർന്ന് താൽക്കാലിക റിഫ്ലക്സ് ബോഡ് സ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം ഈ ഡിവൈഡറിൽ ഇന്നോവ കാർ കുടുങ്ങിയിരുന്നു. കേച്ചേരി ഭാഗത്തുനിന്നും കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ തുടങ്ങുന്നത് കാണുവാൻ സാധിക്കാത്തതാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വാർത്തകൾ, അറ…
പറപ്പൂരിൽ സൗജന്യ തിമിര ശസ്ത്രക്രിയാക്യാമ്പ് 2024 മെയ് 19 ഞായറാഴ്ച പറപ്പൂർ : കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് 2024 മെയ് 19 ഞായറാഴ്ച രാവിലെ 8. 30 മുതൽ പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പകൽ വീട്ടിൽ വെച്ച് നടത്തുന്നു. അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥമാണ് പൂർണമായും സൗജന്യമായി നടത്തുന്ന ഈ ക്യാമ്പ് . പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പകൽ വീട്ടിൽ പേര് റജിസ്റ്റർ ചെയ്യണം. ക്യാമ്പിന് വരുന്നതിന്റെ തലേ ദിവസം ബ്ലഡ് പ്രഷർ, ഷുഗർ എന്നി…
പറപ്പൂർ : പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഫൊറോന ദേവാലയത്തിലെ ഇടവക ദിനാഘോഷത്തിന്റെ ഉദ്ഘാടനം അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് കൂത്തൂർ നിർവഹിച്ചു. ഇടവക വികാരി ഫാ. സെബി പുത്തൂർ അസി. ഡയറക്ടർ ഫാ. ബിനോയ് മഞ്ഞളി, കൈക്കാരൻ മാരായ പി ആർ ജോൺസൺ, പി ഡി മൈക്കിൾ, പ്രതിനിതി യോഗ സെക്രട്ടറി പി കെ ബേബി.ഏകോപന സമിതി കൺവീനർ പി ഡി റോയ്. കേന്ദ്ര സമിതി കൺവീനർ ജോസ് കെ ടി. അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോഷി മാസ്റ്റർ, വാർഡ് മെമ്പർ ഷീന തോമസ്, സിസ്റ്റർ പ്രതിഭ. സിസ്റ്റർ ലീമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .
പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ജോൺ നെബൂംസ്യാന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള തിരുനാൾ പ്രദക്ഷിണം . വികാരി ഫാദർ സെബി പുത്തൂർ. അസിസ്റ്റന്റ് വികാരി ഫാദർ ബിനോയ് മഞ്ഞളി. നടത്തു കൈക്കാരൻ ശ്രീ. പി ആർ ജോൺസൺ. പി. ഡി മൈക്കിൾ. ശ്രീ. പി കെ ജോസ്. ശ്രീ ഗ്ലെന്നി പുത്തൂർ. ജനറൽ കൺവീനർ ശ്രീ പി എൽ ഈയപ്പൻ. എന്നിവർ നേതൃത്വം നൽകി
ഉണ്ണീശോയുടെ മാസത്തിരുനാൾ ആചരിച്ചു. എരനെല്ലൂർ പരിശുദ്ധ കൊന്ത മാതാവിൻ പള്ളിയിൽ ഉണ്ണിശോയുടെ മാസത്തിരുനാൾ മെയ് 11ന് ആഘോഷിച്ചു. വൈകിട്ട് ആറുമണിക്ക് നടന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് വികാരി റവ. ഫാ. ഡോ. ആൻ്റോ കാഞ്ഞിരത്തിങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. കുർബാനക്ക് ശേഷം തിരുനാൾ പ്രദക്ഷിണം, ശിശുക്കൾക്കുള്ള ആശിർവാദം, നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു തിരുനാൾ പരിപാടികൾക്ക് കൈകാരന്മാരായ ടോമി പാലയൂർ , ജോണി അറക്കൽ, ജോഷി അറങ്ങാശ്ശേരി എന്നിവർ നേതൃത്വം നൽകി. ഈ മാസത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് തെക്കേക്കരജോസഫ് റാഫേലും കുടുംബവുമാണ്.
ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 16 മുതൽ പെരിന്തൽമണ്ണ:ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടുനേർച്ചയുടെ സമാപന പരിപാടികൾ മെയ് 16 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് 16ന് രാത്രി 7:00മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശരീഫ് റഹ്മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും.17ന് രാത്രി 7:00മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആല…
വിദേശമദ്യവുമായി പിടിയിൽ മുണ്ടൂർ : ഏഴാം കല്ല് സെൻ്ററിൽ അനുവദനീയമായതിൽ കൂടുതൽ വിദേശമദ്യവുമായി പോകുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പോലീസ് പിടികൂടി കേസെടുത്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. കുന്നംകുളം മഴുവഞ്ചേരി അരിയം പുറത്ത് വീട്ടിൽ ശ്രീജിത്തി (39) നെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അവണൂരുള്ള ബീവറേജ് മദ്യ ഷോപ്പിൽ നിന്നും ഒമ്പത് ലിറ്റർ വിദേശമദ്യം വാങ്ങി ഓട്ടോറിക്ഷയിൽ കൊണ്ട് പോകുന്നതിനിടയിൽ പേരാമംഗലം പോലീസിന് രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പേരാമംഗലം സി.ഐ. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഓട്ടോറിക്ഷ പരിശോധിച്…
ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ ( കെ.പി.യോഹന്നാന് ) അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ക്ലിക്ക് ചെയുക 👇 സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്ത…
ആൾമറയില്ലാത്ത കിണറിന്റെ മോട്ടർ നന്നാക്കുന്നതിനിടയിൽ കാൽ വഴുതി വീണ് തോളൂർ സ്വദേശി മരിച്ചു. തോളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന ചേറൂർ വീട്ടിൽ പരേതനായ സുന്ദരൻ മകൻ സുനീഷ് (43)ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കിണറിനുള്ളിലെ ഓക്സിജൻ കുറവാണ് മരണകാരണം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇന്ന് സംസ്കാരം നടത്തി. സുനീഷ് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. അമ്മ: അംബിക, ഭാര്യ: രാജി, മകൾ: അതിഥി.
പുന്നയൂരിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡേവിസ് ചിറമ്മലിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.