പുതുശ്ശേരി:
പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ഇടവക ദേവാലയത്തിലെ സെന്റ് ആന്റണിസ് കുടുംബയൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാമനാഥപുരം രൂപത അധ്യക്ഷൻ
ബിഷപ്പ് മാർ പോൾ ആലപ്പാട്ട് നിർവഹിച്ചു.
റവ . ഫാ.ജോർജ് എടക്കളത്തൂർ മുഖ്യപ്രഭാഷണം നടത്തി.
ഇടവക വികാരി റവ. ഫാ. റോജോ എലവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഇടവകാംഗം ഫാ. ജിന്റോ കുറ്റിക്കാട്ട്, മദർ സുപ്പീരിയർ സിസ്റ്റർ ലിൻസാ മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി