.പറപ്പൂരിൽ സൗജന്യ തിമിര ശസ്ത്രക്രിയാക്യാമ്പ് 2024 മെയ് 19 ഞായറാഴ്ച

 പറപ്പൂരിൽ സൗജന്യ  തിമിര ശസ്ത്രക്രിയാക്യാമ്പ് 2024 മെയ് 19 ഞായറാഴ്ച




  പറപ്പൂർ : കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് 

2024

മെയ് 19 ഞായറാഴ്ച രാവിലെ 8. 30 മുതൽ പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പകൽ വീട്ടിൽ വെച്ച് നടത്തുന്നു.


 അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥമാണ് പൂർണമായും സൗജന്യമായി നടത്തുന്ന ഈ ക്യാമ്പ് .


പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പകൽ വീട്ടിൽ പേര് റജിസ്റ്റർ ചെയ്യണം.


 ക്യാമ്പിന് വരുന്നതിന്റെ തലേ ദിവസം ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ പരിശോധിച്ചതിന്റെ റിസൽട്ടും മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ പ്രസ്തുത മരുന്നും ഡോക്ടറുടെ കുറിപ്പടിയും ആധാർ കാർഡിന്റെ കോപ്പിയും മൂന്ന് ദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കൊണ്ടുവരണം.


  രോഗി മാത്രം വന്നാൽ മതിയാവും. അടുത്ത ഒരു ബന്ധുവിൻ്റെ ഫോൺ നമ്പറും കരുതണം. 


കാരുണ്യയിൽ ബന്ധപ്പെടേണ്ട നമ്പർ

91886 19871 /

 0487 2286 889(പകൽ വീട് ഓഫീസ് )


നിർധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനവും, നിർധനരായ അത്യാസന്ന രോഗികൾക്ക് കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ സേവനവും   ഉടനെ ആരംഭിക്കുമെന്നും കാരുണ്യ ഭാരവാഹികൾ അറിയിച്ചു.