ഉണ്ണീശോയുടെ മാസത്തിരുനാൾ ആചരിച്ചു.

 ഉണ്ണീശോയുടെ മാസത്തിരുനാൾ ആചരിച്ചു.



എരനെല്ലൂർ പരിശുദ്ധ കൊന്ത മാതാവിൻ പള്ളിയിൽ ഉണ്ണിശോയുടെ മാസത്തിരുനാൾ മെയ് 11ന് ആഘോഷിച്ചു.   വൈകിട്ട് ആറുമണിക്ക് നടന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് വികാരി റവ. ഫാ. ഡോ. ആൻ്റോ കാഞ്ഞിരത്തിങ്കൽ മുഖ്യ കാർമികത്വം വഹിച്ചു.  കുർബാനക്ക് ശേഷം തിരുനാൾ പ്രദക്ഷിണം, ശിശുക്കൾക്കുള്ള ആശിർവാദം, നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു തിരുനാൾ പരിപാടികൾക്ക് കൈകാരന്മാരായ ടോമി പാലയൂർ , ജോണി അറക്കൽ, ജോഷി അറങ്ങാശ്ശേരി എന്നിവർ നേതൃത്വം നൽകി.


ഈ മാസത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് തെക്കേക്കരജോസഫ് റാഫേലും കുടുംബവുമാണ്.