കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുറ്റേക്കര യൂണിറ്റിന്റെ വാർഷിക പൊതുയോഗം സെൻറ് ജോർജ് എച്ച്എസ്എസ് പുറ്റെക്കര ഹാളിൽ വച്ച് നടന്നു. ജില്ലാ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
,യൂണിറ്റ് പ്രസിഡണ്ട് ഒ കെ ഗ്ലഷിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എസ് ആർ ഒ ചന്ദ്രയാൻ പ്രോജക്ട് സയന്റിസ്റ്റ് ഡോ.അനിൽകുമാർ കെ ആർ , യൂണിറ്റ് അംഗവും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ലീലാ രാമകൃഷ്ണൻ. സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പാ എന്നിവർ വിശിഷ്ടഅതിഥികളായിരുന്നു.
,2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു,എസ് എസ് എൽ സി - പ്ലസ് ടു വിജയികളെ ആദരിച്ചു.തുടർന്ന് വാഹന വിളംബര ജാഥയും, അംഗങ്ങളുടെ വിവിധ കലാ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. പ്രമുഖ ജില്ലാ മണ്ഡലം മേഖല നേതാക്കൾ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ