മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രികന് പരിക്കേറ്റു.

 കേച്ചേരി :


   തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരി പാലത്തിങ്കൽ ക്ഷേത്രത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് അഞ്ഞൂർ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു.



  ഇന്ന് (20/05/2024)രാവിലെ 8:30ടെയാണ് അപകടമുണ്ടായത്. അഞ്ഞൂർ സ്വദേശി അജേഷ്(36)നാണ് പരിക്കേറ്റത്. പരിക്കേറ്റ അജേഷിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 താഴെ കാണുന്ന  നാട്ടുവാർത്ത ചിത്ര ത്തിൽ ക്ലിക്ക് ചെയുക 👇



   അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു