ആൾമറയില്ലാത്ത കിണറിന്റെ മോട്ടർ നന്നാക്കുന്നതിനിടയിൽ കാൽ വഴുതി വീണ് തോളൂർ സ്വദേശി മരിച്ചു.
തോളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന ചേറൂർ വീട്ടിൽ പരേതനായ സുന്ദരൻ മകൻ സുനീഷ് (43)ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കിണറിനുള്ളിലെ ഓക്സിജൻ കുറവാണ് മരണകാരണം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇന്ന് സംസ്കാരം നടത്തി. സുനീഷ് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. അമ്മ: അംബിക, ഭാര്യ: രാജി, മകൾ: അതിഥി.