കേച്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

   കേച്ചേരിയിൽ  കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

  ഇന്ന് (23/05/2024) രാവിലെ 9 മണിയോടെ കേച്ചേരി സെന്ററിൽ   പെട്രോൾ പമ്പിന് സമീപത്താണ്  അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന തൃശ്ശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസ്  കേച്ചേരിയിലെ  ഗതാഗതക്കുരുക്കിൽ നിൽക്കുമ്പോഴാണ്    പുറകിൽ ദിവ്യ എന്ന് പേരുള്ള തൃശ്ശൂർ- കുന്നംകുളം  സ്വകാര്യബസ് നിയന്ത്രണം തെറ്റി ഇടിച്ചത്. 



ഇടിയുടെ അഗാധത്തിൽ കെഎസ്ആർടിസിയുടെ മുൻപിൽ  ബ്ലോക്കിൽ നിൽക്കുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ  ബസ് വെട്ടിച്ചതോടുകൂടി ഇലക്ട്രിക് പോസ്റ്റിലും ടി വി എസിന്റെ  ഷോറൂമിലും ഇടിച്ച്  നിൽക്കുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് രണ്ടെണ്ണം പൊട്ടിയിട്ടുണ്ട്.  അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.. രാവിലത്തെ നേരമായതിനാൽ സ്വകാര്യ ബസ്സിലും നിറയെ ആളുകൾ ഉണ്ടായിരുന്നു.



 പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകരും  മറ്റു വാഹനങ്ങളിലും ആയി   വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



 ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ തുടർന്ന് കേച്ചേരി സെൻററിൽ ഏറെ നേരം ഗതാഗതവും വൈദുതി വിതരണവും താറുമാറായി. 

       പരിക്ക് പറ്റിയ കാട്ടകാമ്പാൽ സ്വദേശി പെരുമ്പിള്ളിപറമ്പിൽ വീട്ടിൽ സുധാകരൻ ഭാര്യ തങ്കമണി (56), വടക്കേക്കാട് സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ അരുൺ ഭാര്യ ആതിര(29), കൈപ്പറമ്പ് പോന്നൂർ സ്വദേശി വാഴപ്പിള്ളി വീട്ടിൽ യാക്കോബ് മകൻ ബിജോയ്(32), മണ്ണുത്തി സ്വദേശി പടവലപറമ്പിൽ വീട്ടിൽ അസീസ് മകൾ അഷ്മി(21), എരുമപ്പെട്ടി സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ജോസഫ് ഭാര്യ ജെസി(53), അമലനഗർ സ്വദേശി ചിതംബരം വീട്ടിൽ പ്രേംകുമാർ ഭാര്യ ഇന്ദു (53), പട്ടാമ്പി സ്വദേശി മണയംകോട് പടിഞ്ഞേക്കര വീട്ടിൽ പ്രകാശൻ ഭാര്യ രക്നമാലിക(42), പോർക്കുളം സ്വദേശി മണലിയിൽ വീട്ടിൽ ആൻ്റണി മകൻ ജോസ്(64), പോർക്കുളം കോഴിപറമ്പിൽ വീട്ടിൽ സുരേന്ദ്രൻ ഭാര്യ പ്രീത(51), വേലൂർ കുറുമാൽ സ്വദേശി നെല്ലിക്കൽ വീട്ടിൽ മോഹനൻ ഭാര്യ വത്സല(56) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിലും ഇതിനു പുറമേ സ്വകാര്യ വാഹനങ്ങളിലായി ഇരിഞ്ഞാലക്കുട സ്വദേശി കുഴുക്കുള്ളി വീട്ടിൽ  മിത്ര(20), പാവറട്ടി സ്വദേശി മടത്തി പറമ്പിൽ വീട്ടിൽ  വിന്ദുജ പി വി (29) , ഗുരുവായൂർ സ്വദേശി ഏനാമാക്കൽ വീട്ടിൽ വിനോദ് രവീന്ദ്രൻ (40), മുണ്ടൂർ സ്വദേശി  പൊന്നൂക്കര വീട്ടിൽ സ്മിത ടി കെ(46) എന്നിവരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 പിന്നീട് യൂണിറ്റി ആശുപത്രിയിൽ നിന്ന് മൂന്നു പേരെ  വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി  അമലയിലേക്ക് മാറ്റി.

 അപകട സ്ഥലത്തുനിന്നും വാഹനങ്ങൾ മാറ്റിയെങ്കിലും കേച്ചേരിയിലെ പതിവ് ഗതാഗതക്കുരുക്ക് തുടരുകയാണ്. കെഎസ്ഇബി അധികൃതർ  സ്ഥലത്തെത്തി വൈദ്യുതി ബന്ധം താൽക്കാലികമായി പുനസ്ഥാപിച്ചു. നാളെ പോസ്റ്റ് മാറ്റുന്നതിനായി  അല്പനേരം  വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.