വേനലിലെ പെരുമഴ

  _തൃശ്ശൂർ ജില്ലയെ സ്തംഭിപ്പിച്ച് വേനലിലെ പെരുമഴ, ഇന്നും തോരാതെ തുരുന്നു_ 


പ്രാദേശിക വാർത്തകൾ  അറിയാനും അറിയിക്കാനും 


live നാട്ടുവാർത്ത News

 തൃശ്ശൂർ  കൈപ്പറമ്പ്.

അറിയാം, പറയാം പ്രതികരിക്കാം, 

പത്രങ്ങളിൽ നൽകുവാനുള്ള വാർത്തകളും ചരമങ്ങളും ക്ലാസിഫൈഡ് പരസ്യങ്ങളും നൽകുവാൻ  9349748665 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.




"ബുധനാഴ്ച വൈകുന്നേരം ജില്ലയുടെ തീരങ്ങളിലും മലയോരത്തും പെയ്ത കനത്ത മഴ  സന്ധ്യക്ക് നഗരത്തെ വെള്ളക്കെട്ടിലാക്കി, റോഡുകൾ വെള്ളത്തിലായതോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തേണ്ടവർ വഴിയിൽ കുടുങ്ങി, വാഹനങ്ങൾ വഴിയിൽ നിലച്ചതോടെ ഗതാഗതക്കുരുക്കായി, വീടുകളിൽ, കടകളിൽ, ആശുപത്രികളിലും വെളളം കയറി.





തൃശ്ശൂർ നഗരത്തിലെ പ്രധാന റോഡുകളിലൂടെ വെള്ളം കുത്തിയൊഴുകി.


വാഹനഗതാഗതം സ്തംഭിച്ചു.



തീരദേശമേഖലയിലും ശക്തമായ മഴയുണ്ടായി. മിക്കയിടത്തും ശക്തമായ ഇടിയോടുകൂടിയ മഴയാണ് പെയ്തത്. വൈകീട്ടോടെയാണ് മഴ കനത്തത്. ഗുരുവായൂരമ്പല നടയിൽ, തൃപ്രയാറിൽ, കൈപമംഗലത്ത്, പെരിഞ്ഞനം,മേഖലകളിലും  മതിലകത്തെ കടകളിലും വെളളം കയറുകയും  റോഡുകൾ നിറഞ്ഞൊഴുകുകയും ചെയ്തു.


തൃശ്ശൂർ നഗരത്തിൽ ശങ്കരയ്യ റോഡിലെ വീടുകളിൽ വെള്ളം കയറി. ആളുകൾ മുകൾനിലയിലേക്ക് മാറി. റൗണ്ട് നോർത്തിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാന കെട്ടിടത്തിലെ താഴത്തെ നിരയിലുള്ള 12 കടകളിൽ വെള്ളം കയറി. 



കാനകളിൽ വെള്ളം നിറഞ്ഞ് കടകളിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു.


ജൂബിലി ആശുപത്രിയുടെ മൂന്നാം ഗേറ്റിനു സമീപവും വലിയ വെള്ളക്കെട്ട് ഉണ്ടായി.


പലയിടത്തും വാഹനങ്ങളിലേക്ക് വെള്ളം കയറി. 


ഇക്കണ്ടവാര്യർ റോഡിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. 


അശ്വനി ആശുപത്രിയിൽ വെള്ളം കയറിതിനെ തുടർന്ന്‌ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിവച്ചു.



ആശുപത്രിക്ക് സമീപം അക്വാട്ടിക് വഴിയിൽ വീടുകളിൽ വെള്ളം കയറി. വടക്കേ സ്റ്റാൻഡിലും കനത്ത മഴയിൽ വെള്ളം കയറി. നഗരത്തിലും സമീപപ്രദേശത്തും കാനകൾ വൃത്തിയാക്കാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി.


ചാലക്കുടി ഹൗസിങ് ബോർഡ് കോളനിയിലെ വീടുകളുടെ കാർ പോർച്ചിലും വരാന്തയിലുംവരെ വെള്ളം എത്തി. 


വൈകീട്ട് നാലേമുക്കാലോടെ ആരംഭിച്ച മഴ രാത്രിയും തുടർന്നു. ചാലക്കുടിപ്പാലത്തിന്റെ മുകളിലും ചെറിയ വെള്ളക്കെട്ടുണ്ടായിരുന്നു.


കുന്നംകുളത്തും മഴ കനത്തുപെയ്തു.


ഇരിങ്ങാലക്കുടയിലെ പല റോഡുകളും വെള്ളത്തിൽ മുങ്ങി. ഠാണാ റോഡിൽ വെള്ളക്കെട്ടുണ്ടായി. 


കനത്ത മഴയിൽ തൃപ്രയാർ വീണ്ടും വെള്ളക്കെട്ടിലായി. ക്ഷേത്രം റോഡിൽ കുറച്ചുനേരം വാഹനഗതാഗതം നിലച്ചു. ജങ്ഷനിൽ വെള്ളമൊഴുകിപ്പോകാൻ തുറന്ന കാന അടയ്ക്കാത്തത് അപകടസാധ്യതയുയർത്തുന്നു. മാലിന്യം നിറഞ്ഞ് അടഞ്ഞതോടെ കാന മനസ്സിലാകുന്നില്ല. റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.


കൈപമംഗലം,

പെരിഞ്ഞനം, മതിലകം മേഖലയിൽ കനത്ത മഴയുണ്ടായി. കൈപമംഗലം കാളമുറിയിലും പനമ്പിക്കുന്നിലും നിർദിഷ്ട ദേശീയ പാതയിൽ വെളളക്കെട്ട്, മതിലകത്ത് കടകളിൽ വെളളം കയറി, കാനകൾ സമയത്തിന് ക്ലീൻ ചെയ്യാത്തതാണ് കടകളിൽ വെളളം കയറാൻ കാരണമന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.


ചാവക്കാട് ഏനാമാവ് റോഡിൽ കനത്ത വെള്ളക്കെട്ട്‌ രൂപപ്പെട്ടു.


പാവറട്ടി സെന്ററിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി.


സെൻറർ വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ കാനനിർമാണവും വെള്ളക്കെട്ടിന് കാരണമായി.


കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട റോഡിൽ വെള്ളക്കെട്ടുമൂലം ഗതാഗതക്കുരുക്കുണ്ടായി.


ചൂണ്ടലിലും ചെറിയ രീതിയിൽ വെള്ളക്കെട്ടുണ്ടായി.


 കേച്ചേരി, വേലൂർ, കൈപ്പറമ്പ്, തോളൂർ, അടാട്ട് മേഖലകളിലും കാനകൾ അടഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകി.



 തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ

കൈപ്പറമ്പ് ഇറക്കം മുതൽ കേച്ചേരി ചൂണ്ടൽ വരെയുള്ള റോഡിലെ കുഴികളിൽ ഉള്ള വെള്ളക്കെട്ട് ബൈക്ക് യാത്രക്കാരേയും  ഓട്ടോ ജീവനക്കാരെയും  ഏറെ ദുരിതത്തിൽ ആക്കി.


 സംസ്ഥാനപാതയിലെ ഏറ്റവും വലിയ ദുരിത യാത്ര കൈപ്പറമ്പ് ഇറക്കം മുതൽ  ചൂണ്ടൽ വരെയാണെന്ന്  ഓൺലൈൻ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും  ചൂണ്ടിക്കാട്ടിയിട്ടും അധികാരികളുടെ കണ്ണുകൾ തുറന്നിട്ടില്ല, 



ഗുരുവായൂരിൽ തെക്കേനടപ്പുരയിലും ദേവസ്വം ഓഫീസ് റോഡിലും വെള്ളം കയറി. 



മമ്മിയൂർ ക്ഷേത്രം മുതൽ മമ്മിയൂർ സെൻറർ വരെ വെള്ളക്കെട്ടിലായി.


ചൊവ്വല്ലൂർപ്പടി സെൻററിൽ മുട്ടോളം വെള്ളം കയറി. ഹോട്ടലുകൾക്കു മുന്നിൽ വെള്ളം കെട്ടിനിന്നു. ഗതാഗതം തടസ്സപ്പെട്ടു.


വെള്ളം ഒഴുകി പോകുന്ന പഞ്ചിക്കൽ ഷട്ടർ കൃത്യസമയത്ത് തുറക്കാതിരുന്നതാണ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് ആക്ഷേപമുയർന്നു. ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് രാത്രി വൈകി ഷട്ടർ തുറന്നത്‌."




*_"സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ലെങ്കിലും  തൃശ്ശൂർ ഉൾപ്പെടെ 6 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്._*


കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും അതിതീവ്ര മഴ സാധ്യതക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.



എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 6 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.


എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


അതേസമയം കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്."


നാട്ടുവാർത്ത News