ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് പരിക്ക്
കൈപ്പറമ്പ് :
ഏഴാംകല്ല് സെൻ്റിനു സമീപം ഇന്ന് (18/05/2024) വൈകുന്നേരം 8:30 യോടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് പരിക്ക് പറ്റിയ തൃശ്ശൂർ കാര്യാട്ടുകര സ്വദേശി കാര്യാട്ടുകര വീട്ടിൽ രാമചന്ദ്രൻ മകൻ അഭിലാഷ് (36) നെ കേച്ചേരി ആകട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് തന്നെ
പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള മിനി ടൂറിസ്റ്റ് ബസും ഡിവൈഡറിൽ കുടുങ്ങി അപകടത്തിൽ പെട്ടിരുന്നു.
ഏഴാംകല്ല് - കൈപ്പറമ്പ് ഭാഗത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയുള്ള അപകടം തുടർക്കഥയാണ്.
കഴിഞ്ഞദിവസം പേരാമംഗലം ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് ഇപ്പോൾ അപകടം സംഭവിച്ചതിൻ്റെ എതിർ ദിശയിൽ താൽക്കാലിക റിഫ്ലക്ടർ സംവിധാനം ചെയ്തിരുന്നു.
എന്നാൽ ഈ പ്രദേശത്ത് സ്ഥിരമായി ഒരു സിഗ്നൽ സംവിധാനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.