മുല്ലശേരിയിൽ വീട് കയറി ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ.
മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും ബന്ധുവിനേയും ആക്രമിക്കുയും വീടിൻെറ ജനൽ ചില്ല് തകർത്ത് നാശനഷ്ടം ഉണ്ടാക്കുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മുല്ലശ്ശേരി പൂച്ച കുന്ന് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടത്ത് മിഥുൻ ( 27), എളവള്ളി പണ്ടാറക്കാട് സ്വദേശിവടേരി വീട്ടിൽ സനോജ് (27) എന്നിവരെ പാവറട്ടി പോലീസ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തിൻ്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
നാട്ടു ഗ്രൂപ്പിൽ അംഗമാകുവാൻ👇 താഴെക്കാണുന്ന നാട്ടുവാർത്ത സ്റ്റിക്കറിൽ ക്ലിക്ക് ചെയ്യുക 👇
സ്ഥിരം കുറ്റവാളികളായ പ്രതികൾക്കെതിരെ പാവറട്ടി, ചാവക്കാട്, അന്തിക്കാട്, മാള സ്റ്റേഷനുകളിലായി 14 കേസുകളുണ്ട്. വധശ്രമം, കവർച്ച, ഭവനഭേദനം, പിടിച്ചുപറി, പോലീസിനെ ആക്രമിയ്ക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസുകൾ നിലവിലുള്ളത്. അന്വോഷണ സംഘത്തിൽ ഐ.ബി. സജീവ്, എഎസ്‌ഐ നന്ദകുമാർ എന്നിവരുമുണ്ടായിരുന്നു.