വിദേശമദ്യവുമായി പിടിയിൽ

 വിദേശമദ്യവുമായി പിടിയിൽ



മുണ്ടൂർ:

ഏഴാം കല്ല് സെൻ്ററിൽ അനുവദനീയമായതിൽ കൂടുതൽ വിദേശമദ്യവുമായി പോകുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പോലീസ് പിടികൂടി കേസെടുത്തു. 


  ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം.  കുന്നംകുളം മഴുവഞ്ചേരി അരിയം പുറത്ത് വീട്ടിൽ  ശ്രീജിത്തി (39) നെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അവണൂരുള്ള ബീവറേജ് മദ്യ ഷോപ്പിൽ നിന്നും ഒമ്പത് ലിറ്റർ വിദേശമദ്യം വാങ്ങി ഓട്ടോറിക്ഷയിൽ   കൊണ്ട് പോകുന്നതിനിടയിൽ  പേരാമംഗലം പോലീസിന്  രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പേരാമംഗലം സി.ഐ. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ്   ഓട്ടോറിക്ഷ പരിശോധിച്ചതിൽ അനുവദിനീയമായ വിദേശ മദ്യത്തേക്കാൾ കൂടുതലായ ഒമ്പത് ലിറ്റർ വിദേശമദ്യം  കണ്ടെത്തുകയും ശ്രീജിത്തിനെതിരെ കേസെടുക്കുകയുമായിരുന്നു.