മഹാ നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ പ്രകൃതി സ്നേഹിയുടെ സ്നേഹസമ്മാനം
ഇന്നലെ 64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനായി, പ്രകൃതിയെ സ്നേഹിക്കുന്ന വേലൂർ കുറുമാൽ കുന്ന് ആയുർ ജാക്ക് ഫാമിലെ വർഗീസ് തരകൻ
64 തരത്തിലുള്ള പ്ലാവുകൾ ഉള്ള അദ്ദേഹത്തിന്റെ ഫാമിലെ ഒരു ഇനം പ്ലാവ് മോഹൻലാലിന്റെ പേരിൽ നട്ടുപിടിപ്പിച്ചുകൊണ്ട് മഹാ നടനോടുള്ള സ്നേഹം പ്രകടമാക്കി.
നർത്തകിയും അഭിനേത്രിയും അടുത്ത നാട്ടുകാരിയും കൂടിയായ രചന നാരായണൻകുട്ടി ഈ മഹത് കർമ്മത്തിന്റെ ഭാഗമായി.
മോഹൻലാലിന് ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേർ ഈ ചടങ്ങിൽ കുറുമാൽ കുന്നിൽ പങ്കെടുത്തു.