പേരാമംഗലത്ത് കെഎസ്ആർടിസി ബസ്സടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു . പേരാമംഗലം സ്വദേശിനി പയ്യപ്പിള്ളി വീട്ടിൽ ത്രേസ്യാ മറിയ(80) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.പേരാമംഗലം സെന്ററിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ത്രേസ്യയെ ബസ്സ് വന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെ മരിച്ചു.സംസ്കാരം പിന്നീട്.ഭർത്താവ്: പരതേരായ ദേവസ്സി മക്കൾ : കൊച്ചുമേരി, റോസിമോൾ , ആൻ്റു പരേതരായ ഷാജു, ജോസ്.
മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ യുവാവ് മരിച്ചു. പെരുമ്പിലാവ് ഈചരത്ത് മണ്ണമ്പറമ്പിൽ വീട്ടിൽ ടിങ്കുവിന്റെ മകൻ 38 വയസ്സുള്ള അശോകനാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 30ന് വൈകിട്ട് നാലുമണിയോടെ വീട്ടിൽ വെച്ച് യുവാവ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 11:00 മണിയോടെയാണ് മരണം സംഭവിച്ചത് അവിവാഹിതനായ അശോകൻ ' അമ്മയും സഹോദരനും വീട്ടിൽ ഇല്ലാത്ത സമയത്താണ് കൊളുത്തിയത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയി…
വേലൂർ തിരുന്നാളിനോട് അനുബന്ധിച്ച് തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി റവ. ഫാ. റാഫേൽ താണിശ്ശേരി നിർവഹിച്ചു. തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, മറ്റു സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 15ാം തീയതി വൈകുന്നേരം 5.30 ന്റെ കുർബാനയ്ക്ക് മുമ്പായി കൊടിയേറ്റം, തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 5.30 നവനാൾ കുർബാന ഉണ്ടായിരിക്കും. ജനുവരി 22 ാം തീയതി വൈകുന്നേരം 7.30 ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം അതിനുശേഷം "ലൈറ്റ് ഷോ" ജനുവരി 23 തീയതി രാവിലെ 7.00 മണിക്കുള്ള കുർബാനയ്ക്കുശേഷം അമ്പ് …
ചൂണ്ടൽ : ലേഡി ഇമ്മാകുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സ്വാഗതം ആശംസിച്ച യോഗത്തിന്റെ അധ്യക്ഷപദം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അലങ്കരിച്ചു. ചൂണ്ടൽ സാൻ തോം ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. കേരള സ്റ്റേറ്റ് ഫോർവേഡ് ഇബിസി കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ ചൂണ്ടലിനെയും ഡോക്ടറേറ്റ് കരസ്ഥ മാക്കിയ പൂർവ്വ വിദ്യാർത്ഥി സിസ്റ്റ…
വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ❗കുന്നംകുളം ❗ കുന്നംകുളം കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു 27 എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കി…
⭕ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി എ സി മൊയ്തീന് എംഎല്‍എ സന്ദര്‍ശിച്ചു. ⭕ പ്രിന്‍സിപ്പാള്‍ വിജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് വേണുഗോപാല്‍, സൈറ്റ് സൂപ്പര്‍വൈസര്‍ ജിനുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപഹാരമായി പ്രഖ്യാപിച്ചതാണ് വിഎച്ച്എസ്എസ് ന് 2.63 കോടി രൂപയുടെ പുതിയ കെട്ടിടം. 63 ലക്ഷം രൂപയുടെ നിലവിലെ കെട്ടിടത്തിന്റെ മൂന്നാം നില നിര്മ്മാ…
പശ്ചിമ ഘട്ടത്തിന്റെ സംരക്ഷകൻ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു.83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വി…
കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം. ഒരാൾക്ക് പരിക്കേറ്റു . ഒരു മാസത്തിലേറെയായി ഇരു വിഭാഗവും തമ്മിൽ ചെറിയ സംഘർഷം തുടരുന്നുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഇത്തവണയും വിജയം നേടിയിരുന്നു. ഇതിനുശേഷം മനപ്പൂർവം എബിവിപി പ്രശ്നങ്ങൾ തുടരുകയാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇന്ന് ഉച്ചയോടെയാണ് കോളേജിൽ ഇരു വിഭാഗം തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചത്. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ജിഗിന് പരിക്കേറ്റിട്ടുണ്ട്. മുഖത്ത് പരിക്കേറ്റ ജിഗിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്ത…
വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതിക്ക് ഒന്നര കോടി രൂപയുടെ ഭരണാനുമതി വടക്കാഞ്ചേരി ടൂറിസം കോറിഡോർ - ഒന്നാം ഘട്ടം പദ്ധതിക്ക് ഒന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സംസ്ഥാന ബജറ്റിൽ തുക അനുവദിക്കുന്നതിനായുള്ള മണ്ഡലത്തിലെ പ്രവൃത്തികളിൽ വടക്കാഞ്ചേരി ടൂറിസം കോറിഡോറിനായി 1.5 കോടി രൂപയുടെ പ്രൊപ്പോസൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സമർപ്പിച്ചിരുന്നു. തുടർന്നാണ് ചെപ്പാറ റോക്ക് പാർക്ക്, വട്ടായി വാട്ടർഫോൾസ്, തൂമാനം വാട്ടർഫോൾസ്, പത്താഴകുണ്ട് ഡാം, ചാത്തൻചിറ ഡാം, പേരേപ്പാറ ചെക്ക് ഡാം & വാട്ടർഫോൾസ് എന്നീ ടൂറിസം കേന്ദ്…
ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു . സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്കു വീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നതിങ്ങനെയാണ്. ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങര…
തൃശൂർ അരിമ്പൂരിൽ ഉൽസവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ . തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമൊത്താണ് അരിമ്പൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിയത്. ഉൽസവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്ര പരിസരത്തെല്ലാം വലിയ ആൾത്തിരക്കായിരുന്നു. അതിനിടെ രാത്രി ഏഴുമണിയോടെ ആണ് കുഞ്ഞിന്റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്ര…
ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. കളിക്കാൻ പോയ അമീനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത വലിയ കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നടപട…
മരത്തംകോട് മേരി മാത പള്ളിയിലെ പരിശുദ്ധ .മേരി മാതാവിൻ്റെയും, വിശുദ്ധ .സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ആഘോഷമായ ദിവ്യബലിക്ക് ശേഷം അതിരൂപത വികാരി ജനറൽ മോൺ. ഫാ. ജെയ്സൺ കൂനംപ്ലാക്കിൽകൊടിയേറ്റകർമ്മം നിർവ്വഹിച്ചു. മൂന്നാം തിയ്യതി മുതൽ പതിനൊന്നാം തിയ്യതി വരെയുള്ള നവനാൾ തിരുകർമ്മങ്ങൾക്ക് ഫാ. സന്തോഷ് അന്തിക്കാട് , ഫാ. തോമസ് ചൂണ്ടൽ, ഫാ. ഷോജോ , ഫാ. രഞ്ജിത്ത് അത്താണിക്കൽ , ഫാ.പോൾ അറക്കൽ , ഫാ. ജാക്സൺ ചാലക്കൽ , ഫാ.ജോസ് ചിറപ്പണത്ത് എന്നിവർ കാർമ്മികത്വം വഹിക്കും 10-ാം തിയ്യതി വൈകീട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം…
കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ കോൺഗ്രസ് എസ്ഡിപിഐ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ സിപിഐഎം സംഘടിപ്പിച്ച പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു. ഞായറാഴ്ച കല്ലഴികുന്നിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജാഥാ ക്യാപ്റ്റൻ കെ കെ സതീശന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയയ്തു.തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലൂടെയും പ്രചരണം നടത്തി ജാഥ വൈകിട്ട് മാന്തോപ്പിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ എച്ച് മിറാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കൊച്ചനി…
കൂറ്റനാട്:( പാലക്കാട് ജില്ല) പടിഞ്ഞാറങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ പടിഞ്ഞാറങ്ങാടി കുന്നമുച്ചി സ്വദേശി ആയിഷ ഹൈഫ (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മൂത്ത സഹോദരി ഫാത്തിമ ഹിബയും ഉമ്മ ജമീലയും കൂടി വീടിന് പുറത്ത് പോയി തിരിച്ചുവന്ന സമയത്താണ് സംഭവം അറിയുന്നത്. അടുക്കളയിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്…
പോന്നോർ ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും, നിത്യ സഹായ മാതാവിൻ്റേയും സംയുക്ത തിരുനാളിന് സമാപനമായി. ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് റവ. ഫാ. ആൻസൺ നീലങ്കാവിൽ (ജ്യോതി എൻജിനീയറിങ് കോളേജ് ചെറുതുരുത്തി)മുഖ്യ കാർമ്മീകനായി. റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി (കപ്പൂച്ചിൻ ആശ്രമം കുറുമാൽ)സന്ദേശം നൽകി.നാളെ രാവിലെ 6.15 ന് മരിച്ചവർക്ക് വേണ്ടിയുള്ള പരിശുദ്ധ കുർബാനയോടെ തിരുന്നാളിന് സമാപനമാകും. ഇടവക വികാരി റവ.ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ, ജോസ് സി. വി (ജനറൽ കൺവീനർ),കൈക്കാരന്മാരായ ജോബി ചിറ്റിലപ്പിള്ളി, ഷിജോ കണ്ണ…
അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു. അബുദാബി: ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിന്റെ മകനാണ് ലത്തീഫ്. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം അബുദാബിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ലത്തീഫിന്റെ മൂന്ന് മക്കളു…
ചുരക്കോട്ടുകാവ് ആൽത്തറ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7-)മത് തിരുവാതിരക്കളി മഹോത്സവത്തിൽ 16 ടീമുകൾ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി പാറശേരിമനക്കൽ ദേവൻ നമ്പൂതിരി പകർന്നുതന്ന ഭദ്രദീപം തൃശ്ശൂർ താലൂക്ക് തഹസീൽദാർ ജയശ്രീ. ടി,ചാവക്കാട് താഹസീൽദാർ കിഷോർ, ദേവസ്വം ഓഫീസർ ഗോപേഷ് പി ജി, ഉപദേശസമിതി പ്രസിഡന്റ് ഉഷ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിത സുരേഷ് ബാബു, പഞ്ചായത്ത് മെമ്പർമാരായ സുമിനി സുനിൽ, ശശിധരൻ, ശങ്കരനാരായണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സി എ കൃഷ്ണൻ, ശാസ്ത നന്ദകുമാർ, വിനോദ് കണ്ടെങ്കാവിൽ, നന്ദൻ വാകയിൽ, ആൽത്തറകൂട്ടം രാക്ഷധികാരി ഐ എസ്…
അമൽ അരവിന്ദൻ ടാലൻ്റ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പൂതം വരവായി എന്ന ഷോർട്ട് ഫിലിമിന് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന നിലയിൽ എങ്ങസ്റ്റ് ഫിലിം മേക്കർ ടു ഡയറക്ടർ എ ഫ്യൂച്ചർ സ്റ്റാൻഡേർഡ് കൾച്ചറൽ ഷോർട് ഫിലിം കാറ്റഗറിയിൽ ടാലന്റ്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിന് അർഹനായി. അമൽ അരവിന്ദൻ ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം നേടി. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ടാലൻ റെക്കോർഡ് ബുക്ക് അജൂഡികേറ്റവും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദർ റെക്കോർഡ് സർട്ടിഫിക്കറ്റ് അമലിന് സമ്മാനിച്ചു. കേരളത്തിലെ…
പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തിരുന്നാളിന് കൊടിയേറി . വികാരി റവ. ഫാ. ജോൺസൻ അയിനിക്കൽ , റവ.ഫാ. വർഗീസ് പാണേങ്ങാടൻ,അസി. വികാരി റവ. ഫാ. പ്രിന്റോ മാണിപ്പറമ്പിൽ എന്നിവർ ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൈക്കാരൻ മാരായ ബാബു പാണേങ്ങാടൻ, പോൾസൺ ആളൂർ കൊക്കൻ, ജോഷി ആലേങ്ങാട്ടുക്കാരൻ, ജനറൽ കൺവീനർ ജോഷി ബ്രഹ്മകുളം, തുടങ്ങിയവർ നേതൃത്വം നൽകി.
പറപ്പൂർ: മുള്ളൂർ കായലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ കാക്കശ്ശേരി സ്വദേശി കരുമത്തിൽ വീട്ടിൽ പ്രദീപ് മകൻ മിഥു (18) കാർ യാത്രികൻ പറപ്പൂർ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ഷിജോ (51) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വെളപ്പായ സെന്റ്മേരീസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി. ❗ വെളപ്പായ: ❗ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിനെയും സംയുക്ത തിരുനാൾ കൊടികയറ്റം റവ. ഫാ. ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി നിർവഹിച്ചു. ഇടവക വികാരി ഫാ: വിൻസന്റ് കണിമംഗലത്തുകാരൻ , കൈക്കാരന്മാരായ സെബാസ്റ്റ്യൻ പേരാമംഗലം, മാത്യുസ് തലേക്കാടൻ, ജോസ് ചുങ്കത്ത്, ജനറൽ കൺവീനർ- ജോയ് അന്തിക്കാടൻ, സപ്ലിമെന്റ് കൺവീനർ -വിനോജ് പാറക്കൽ, ഫിനാൻസ് കൺവീനർ-സജി പുറത്തൂർ എന്നിവർ നേതൃത്വം നൽകി. 2026 ജനുവരി 3,4,5 ശനി, ഞായർ,തിങ്കൾ ദിവസങ്ങളിൽ ആണ് തി…
പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുത്തരിക്കൽ തോട്ടത്തിൽ മുഹമ്മദിന്റെ മകൻ 39 വയസ്സുള്ളനു നുബൈദ് ആണ് മരിച്ചത് ഞായറാഴ്ച പുലർച്ചെ 12 മണിയോടെ കൊരട്ടിക്കര മുഹ്യിദ്ദീൻ മസ്ജിദിന് മുൻപിലാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്…
കുന്നംകുളം: ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുന്നത്. ഉടൻ മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു. സംസ്കാരം ഇന്ന് (29/12/25 തിങ്കൾ) ര…
തൃശ്ശൂരിൽ വൻ ബ്രൗൺ ഷുഗർ വേട്ട.: രണ്ടുപേർ പിടിയിൽ. 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ, ഇസാസുൽ ഇസ്ലാം, എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആണ് പ്രതികൾ പിടിയിലായത്.
"മാനവജന്മം സഫലമാകുന്നത് ഈശ്വരദർശനത്തിലൂടെ"-സ്വാമി ഭുവനാത്മാനന്ദ പുറനാട്ടുകര: ജീവിതസമസ്യയ്ക്ക് പരിഹാരം വേണ്ടവർക്കാണ് ഭഗവാന്റെ ആവശ്യമെന്നും മാനവജന്മം സഫലമാകുന്നത് ഈശ്വരദർശനത്തിലൂടെയാണെന്നും കൊച്ചി ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി ഭൂവനായമാനന്ദ പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ വാർഷിക അന്തർയോഗത്തിന്റെ മൂന്നാം ദിവസം ശ്രീരാമകൃഷ്ണവചനാമൃതം എന്ന ഗ്രന്ഥത്തെ ആസ്മമാക്കി പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. "മനസ്സിൽ ഈശ്വരദർശനത്തിനുവേണ്ടി വ്യാകുലതയുണ്ടായാലേ ഈശ്വരർശനം ഉണ്ടാകൂ. വെള്ളത്തിന് പുറത്തായ മത്സ്യത്തെപ്പോലെ മനസ്സിൽ പിടച്ചിലുണ…
കേരള എൻ ജി ഓ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ യുടെ പുതിയ ഭാരവാഹികൾ.. പ്രസിഡന്റ് :- സന്തോഷ് തോമസ് സെക്രട്ടറി :- യൂനസ് വി ട്രഷറർ :- ലിജോ എം ലാസർ 🔻🔻🔻🔻🔻🔻🔻🔻
ഗാഗുൽത്തായിൽ കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയവിരുന്നും * കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ ക്രിസ്തുമസ് അവുധിയിൽ മിഷ്പഹാ- കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയ വിരുന്നും നടത്തുന്നു.ഡിസംബർ 28 മുതൽ 31 വരെയായിരിക്കും ധ്യാനം. മാതാപിതാക്കൾക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒരുമിച്ച് ധ്യാനിക്കാനുള്ള അവസരമാണ് മിഷ്പഹാ ധ്യാനത്തിന്റെ പ്രത്യേകത. അവസാന ദിവസമായ 31 ന് പോയവർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചും പുതിയ വർഷത്തെ വരവേറ്റുകൊണ്ടും ഷാനാ റ്റോവ ആൽത്മീയ വിരുന്നും സംഘടിപ്പിച്ചിരിക്കുന്നു. …
സെൻറ് ജോൺസ് പറപ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ ക്രിസ്തുമസ് ദിന ക്യാമ്പ് ഡിസംബർ 26/12/25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തോളൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷീന വിൽസൺ എസ് പി സി ഫ്ലാഗ് ഹോസ്റ്റിങ് നിർവഹിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ സ്കൂൾ എം പി ടി എ മേരി ഡിമ്പിൾ, എസ്പിസി പിടിഎ പ്രസിഡണ്ട് ചാർലി ഇ.ജെ മദർ പിടിഎ റോസി സെബാസ്റ്റ്യൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ലിജോ ജോൺ കെ, സെസിൽസിയ , എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം ഐസ് ബ്രേക്കിംഗ് സെക്ഷൻ ക്ലാസിന് ഐഡിയൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ (പാലക്കാട്) ശ്രീ മാത്യു പി ഡി (പ്രിൻസിപ്പാൾ…
രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പക്കാര്ക്കും ആശുപത്രി ജീവനക്കാര്‍ക്കും ക്രിസതുമസ് സദ്യയുരുക്കി മെഡിക്കല്‍ കോളജ്ിലെ കരുണയുടെ ദൂതന്മാര് മുളകുന്നത്തുകാവ് : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറുകണക്കിനെ രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പക്കാര്ക്കും ആശുപത്രി ജീവനക്കാര്‍ക്കും ക്രിസതുമസ് സദ്യയുരുക്കി മെഡിക്കല്‍ കോളജ്ിലെ കരുണയുടെ ദൂതന്മാര് ആശുപത്രി അങ്കണത്തില്‍ ഒരുക്കിയ സദ്യയുടെ ഉല്‍ഘാടനം അതിരൂപത സഹ മെത്രന്‍ മാര്‍ ടോണി നീലംങ്കാവില്‍ നിര്‍വ്വഹിച്ചു ഫാ വിന്‍സെന്റെ കണിമംഗലത്ത് , ഫാ വര്‍ഗ്ഗിസ് കൂത്തൂര്‍ , ഫാ ജോസഫ് വൈക്കാടന്‍ കരുണയുടെ ദൂതന് ദേവ…
ചൊവ്വൂരിൽവാഹനാപകടം : അച്ചനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നആറ് വയസ്സുകാരന് ദാരുണാന്ത്യം ചേർപ്പ് : ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ( 6) ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയോടെ ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കണ്ട് മടങ്ങുന്നതിനടയിൽ ചൊവ്വൂർമോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം മുണ്ടായത് അപക…
അമൽ അരവിന്ദൻ ടാലന്റ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി "പൂതം വരവായി" എന്ന ഷോർട്ട് ഫിലിമിന് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന നിലയിൽ എങ്ങസ്റ്റ് ഫിലിം മേക്കർ ടു ഡയറക്ടർ എ ഫ്യൂച്ചർ സ്റ്റാൻഡേർഡ് കൾച്ചറൽ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിന് അർഹനായി. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ടാലന്റ് റെക്കോർഡ് ബുക്ക് എജുക്കേറ്ററും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സർട്ടിഫിക്കറ്റ് അമലിന് സമ്മാനിച്ചു. ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർസെക്കൻഡറി സ്…
ഗാഗുൽത്തായിൽ കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയവിരുന്നും കുറുമാൽ: കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ ക്രിസ്തുമസ് അവധിയിൽ മിഷ്പഹാ- കുടുംബവിശുദ്ധീകരണ ധ്യാനവും ഷാനാ റ്റോവ ആത്മീയ വിരുന്നും.ഡിസംബർ 28 മുതൽ 31 വരെയായിരിക്കും പരിപാടികൾ. മാതാപിതാക്കൾക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒരുമിച്ച് ധ്യാനിക്കാനുള്ള അവസരമാണ് മിഷ്പഹാ ധ്യാനത്തിന്റെ പ്രത്യേകത. അവസാന ദിവസമായ 31 ന് പോയവർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചും പുതിയ വർഷത്തെ വരവേറ്റുകൊണ്ടും ഷാനാ റ്റോവ ആൽത്മീയ വിരുന്നും സംഘടിപ്പിച്ചിരിക്കുന്നു. ദൈ…
ഡ്രൈവർമാർക്കും തൊഴിലാളികൾക്കും അമലയുടെ ക്രിസ്മസ് സമ്മാനം അമല നഗറിലെ ഓട്ടോ -ടാക്സി , ആംബുലൻസ് , ഹെഡ് ലോഡ് തൊഴിലാളികൾക്കും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങൾ നൽകി അമല ഹോസ്പിറ്റൽ മാനേജ്മെന്റ്. വൺ അമല എന്ന ആശയം പ്രാവർത്തികമാക്കി കൊണ്ടുള്ള സന്ദേശവും കേക്കും ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ വിതരണം ചെയ്തു. കെസ്സ് ഡയറക്ടർ ഫാദർ തോമസ് വാഴക്കാല , ജോയിന്റ് ഡയറക്ടർ ഫാദർ ആന്റണി പെരിഞ്ചേരി എന്നിവരും സംബന്ധിച്ചു. 250 കേക്കുകളാണ് വിതരണം ചെയ്തത്.
പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കാനുള്ളതല്ല , 365 ദിവസങ്ങളും പരിസ്ഥിതിയുടെ സുസ്ഥിതി ഉറപ്പ് വരുത്തണമെന്ന സന്ദേശം നൽകി പ്ലാവിൻ തൈ വിതരണോദ്ഘാടനം പൂർവവിദ്യാർത്ഥി വർഗീസ് തരകൻ നിർവഹിച്ചു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും പ്ലാവിൻതൈ സമ്മാനിക്കുകയാണ് പ്രകൃതിസ്നേഹിയും കർഷകനുമായ പൂർവവിദ്യാർത്ഥി വർഗീസ് തരകൻ. ഓക്സിജന്റെ പ്രഭവകേന്ദ്രമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നാടിന്റെ ആരോഗ്യം ഉറപ്പു വരുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് അത്യപൂർവമായ ഈ സംരംഭം വർഗീസ് തരകൻ വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ…
ക്രിസ്തുമസ് രാവിലേക്ക് ഒരു സ്നേഹസ്പർശം ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് അസ്സീസി സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ നന്മ എന്ന ആശയവുമായി ബന്ധപ്പെട്ട് സാമൂഹ്യസേവനത്തിൻ്റെ സന്ദേശം പകർന്നു. തലക്കോട്ടുകര സ്നേഹഭവൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പാലിയേറ്റീവ് കെയർഹോമുകൾ സന്ദർശിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുതപ്പും കേക്കും നൽകി, സ്നേഹവും കരുതലും പകർന്നു. വിദ്യാർത്ഥികൾ കരോൾ ഗാനങ്ങൾ പാടി ക്രിസ്തുമസ് സന്ദേശം പകർന്നു. പ്രിൻസിപ്പൾ റവ.സി.ഷാൻറ്റി ജോസഫിൻ്റെ സാന്നിധ്യം ഈ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി. നല്ലപാഠം കൺവീനർമാരായ ജയ .പി.ജെ, അമ്പിളി എ.എൻ, അഭിരാജ് എം, …