ചരിത്രപ്രസിദ്ധമായ വേലൂർ മണിമലർക്കാവ് കുതിരവേലയുടെ ഭരണി വേല വർണ്ണാഭമായി .

 വേലൂർ :

ചരിത്രപ്രസിദ്ധമായ വേലൂർ മണിമലർക്കാവ് കുതിരവേലയുടെ ഭരണി വേല വർണ്ണാഭമായി .



 വേലൂർ വെങ്ങിലശേരി അയ്യപ്പൻകാവ് കുതിരകളെ മതിൽക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ചതോടെയാണ് ഭരണി വേല ആരംഭിച്ചത്. അശ്വതി നാളിൽ കാവ് കയറിയ വേലൂർ ദേശം, ക്ഷേത്രം തിരി കുതിര, കുട്ടിക്കുതിര, അയ്യപ്പൻക്കാവ് കുട്ടി കുതിര, വേലൂർ അമ്പലവട്ടം കുതിര, കുട്ടി കൂതിര എന്നി കുതിരകളെയാണ് പുണ്യാഹം തളിച്ച് ക്ഷേത്ര മതിൽ കെട്ടിനകത്തേക്ക് പ്രേവേശിപ്പിച്ചത് .തുടർന്ന് നടന്ന നടക്കൽ പറക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്‌മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. മേൽശാന്തി വൈകുണ്ഡം നാരായണൻ നമ്പൂതിരി സഹകാർമ്മികനായി. ഭരണി വേലയിൽ ദേശ കുതിരകളായ തയ്യൂർ, തണ്ടിലം, ആർ.എം. എസ് നഗർ, എരുമപ്പെട്ടി, പാത്രാമംഗലം, പഴവൂർ, വിവിധ ഉത്സവ കമ്മറ്റികളായ വേലൂർ ഹഷ്‌മി, ഐമു നഗർ, പഞ്ചമി നഗർ, കാഞ്ഞിരാൽ, മൈത്രി നഗർ, കുറുമാൽ ശാന്തി നഗർ, വെള്ളാറ്റഞ്ഞൂർ ദേശക്കുതിര തുടങ്ങിയവകളുടെ കുതിരകളും

കുട്ടികുതിരകളും ക്ഷേത്രത്തിലെത്തി