രാഷ്ട്ര നിർമ്മിതിയിൽ ജനപ്രതിനിധികളുടെ പങ്ക് നിർണായകം:മാർ ആൻഡ്രൂസ് താഴത്ത് .


 രാഷ്ട്രീയ പ്രവർത്തന മേഖലയിൽ ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. തൃശ്ശൂർ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ  അതിരൂപത നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ചിരുന്ന വരായിരുന്നു ക്രൈസ്തവർ. ആ മാതൃക പിന്തുടർന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പൊതുസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്ന് അദ്ദേഹംഓർമ്മിപ്പിച്ചു. ധന്യൻ ജോൺ ഊക്കൻ അച്ഛൻ ചൊവ്വന്നൂർ പഞ്ചായത്തിലെ മുൻപ്രസിഡന്റ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ ജനപ്രതിനിധികൾക്ക് മാതൃകയായിരുന്നു എന്നും അധ്യക്ഷ പ്രസംഗം നടത്തിയ മാർടോണി നീലങ്കാവിൽ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനരംഗത്ത്‌ യുവജന പങ്കാളിത്തം കൂടുതലായി ഉണ്ടാവേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. .തൃശ്ശൂർ അതിരൂപതയിലെ  200ൽ പരം ജനപ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് ഡോ.ജോബി തോമസ് കാക്കശ്ശേരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമെന്റ് ഫ്രാൻസിസ് ,അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിൽ അക്കര , കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് പള്ളിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

               കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളായ കെസി ഡേവിസ്, റോണി അഗസ്റ്റിൻ, അഡ്വക്കേറ്റ് ബൈജു ജോസഫ് ,ആന്റോ തൊറയൻ, ലീലാ വർഗീസ് , മേഴ്സി ജോയ് എന്നിവർ നേതൃത്വം നൽകി.