വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കൊയ്ത്തുത്സവം നടത്തി.

 വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കൊയ്ത്തുത്സവം  നടത്തി.


   ബാങ്ക് പ്രസിഡന്റ്  സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന രാമചന്ദ്രൻ കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്  ജോസ് ഒലക്കേങ്കിൽ, സെക്രട്ടറി   എം ഡി ജോസഫ്, വേലൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു, സഹകരണ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സണ്ണി പുലിക്കോട്ടിൽ, സണ്ണി വടക്കൻ, ഷൈനി ഫ്രാൻസിസ്, രവി വട്ടം പറമ്പിൽ,സജീഷ്, മണികണ്ഠൻ, ലിജി ലോറൻസ്, വേലൂർ പള്ളിയിൽ നിന്നും കൈകാരന്മാർ, മുൻ സഹകരണ ബാങ്ക് ഡയറക്ടർമാർ, പാടശേഖരസമിതി അംഗങ്ങൾ, നാട്ടുകാർ സഹകാരികൾ എന്നിവർ കൊയ്ത്തുൽ ഉത്സവത്തിൽ പങ്കെടുത്തു.

 കേരള സർക്കാരിൻ്റെ കർഷക സേവന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്നിരുന്ന ഭൂമി 11 വർഷമായി ബാങ്ക് പാട്ടത്തിനെടുത്തു നെൽകൃഷി ചെയ്തു വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവർക്കും ആവശ്യമായ ശുദ്ധമായ ഭക്ഷണത്തിനുള്ള നെല്ലരി ഉത്പാദിപ്പിക്കാൻ ബാങ്കിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.