കലാമണ്ഡലം ഗോപിക്ക് പുരസ്കാരം
❗കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ അവാർഡ് കലാമണ്ഡലം ഗോപിക്ക് കൈമാറുന്നു❗
പേരാമംഗലം :ഈ വർഷത്തെ കെ. വിജയരാജൻ സ്മാരക യോഗീശ്വര കലാരത്ന അവാർഡ് കലാമണ്ഡലം ഗോപിക്ക്.കൊല്ലം പന്തപ്പ്ലാവിള ശ്രീ യോഗീശ്വര സ്വാമി ക്ഷേത്ര കമ്മിറ്റി കെ. വിജയരാജന്റെ പാവന സ്മരണക്ക് ഏർപ്പെടുത്തിയ അവർഡിനാണ് കലാമണ്ഡലം ഗോപി അർഹനായത്
25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ക്ഷേത്രം രക്ഷാധികാരി വിജു വിജയരാജൻ ക്ഷേത്ര ഉപദേശക സമിതി കെ.ആർ. രവി മോഹൻ, ക്ഷേത്ര സെക്രട്ടറി അനിൽ മുകുളവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
