സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
മുണ്ടൂർ:: കൈപ്പറമ്പ് പഞ്ചായത്തിലെ അംഗീകൃത സ്പോർട്സ് ക്ലബ്ബുകൾക്ക് സൗജന്യ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രമണ്യൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റി ഷിജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനോയ് പി, ബി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി പോൾസൺ, ബ്ലോക്ക് മെമ്പർ എൻ കെ രാജു, വാർഡ് മെമ്പർ മാരായ ഷൈനി ജേക്കബ് പിൻസി പ്രൻസ് തുടങ്ങിയവർ സംസാരിച്ചു.
