മുളങ്കുന്നത്തുകാവ്:
തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്തിരിപ്പ് കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്നും 34.68 ലക്ഷം രൂപ വിനിയോഗിച്ചാണ് അതിവിശാലമായ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അദ്ധ്യക്ഷയായി. പി.എസ്.ഇന്ദു, ഡോ.എം.രാധിക, ഡോ.നോനം ചെല്ലപ്പൻ, ഡോ.സി.രവീന്ദ്രൻ, പി.എൻ.സുരേന്ദ്രൻ, കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
