ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വാഴാനി റോഡിലെ ദേവ്സൺ നഗറിൽ പുരോഗമിക്കുന്ന അഖിലേന്ത്യാ പ്രദർശന നഗരിയിലെ റോബോ നായ ശ്രദ്ധേയമാകുന്നു.
ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയ റോബോ നായയെ സ്വന്തം കണ്ടുപിടുത്ത മെന്ന നിലയിൽ അവതരിപ്പിച്ച ഗ്രേറ്റർ നോയിഡ ഗൽഗോട്ടിയോസ് സ്വകാര്യ സർവ്വകലാശാലയെ ഇന്ത്യ എ. ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയ വാർത്ത വന്നതോടെ സമാനരൂപത്തിലുള്ള നായയുടെതാരമൂല്യവും ഉയർന്നു. സന്ദർശകരുടെ നേരെ എത്തുന്ന നായ എക്സിബിഷൻ വേദിയിൽ കുട്ടികൾക്ക് ചെറുതല്ലാത്ത ഭീതിയും സൃഷ്ടിക്കുന്നു.നായയെ കാണാൻ വലിയതിരക്കാണ് അനുഭവ പെടുന്നത്. 4 ലക്ഷം രൂപയാണ് വില. എക്സിബിഷൻ വേദിയിൽ കറങ്ങി നടക്കുകയാണ് എ.ഐ.നായ. കരടി,ആന, ജിറാഫ്, തുടങ്ങിയ മൃഗങ്ങൾ,കാർ അക്വേറിയം, വെള്ളചാട്ടം, അമ്യൂസ് മെൻ്റ് പാർക്ക്, സെൽഫി പോയിൻ്റ്, ഫുഡ് കോർട്ട്, വാണിജ്യ- വ്യവസായ സ്റ്റാളുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. നഗരസഭ,എക്സിബിഷൻ കമ്മിറ്റി,വ്യാപാരി - വ്യവസായി സമൂഹം,പൊതു രാഷ്ട്രീയ സാമൂഹ്യ- കലാ സാംസ്കാരിക കൂട്ടായ്മ എന്നിവയാണ് നേതൃത്വം.കഴിഞ്ഞ 14 മുതൽ ആരംഭിച്ച എക്സിബിഷൻ പ്രദർശനം ഈമാസം 25 വരെയാണ്.40 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് ജനറൽ കൺവീനർ അജിത് കുമാർ മല്ലയ്യ അറിയിച്ചു.
