അമലക്ക് ആഗോള അംഗീകാരം:

 അമലക്ക് ആഗോള അംഗീകാരം:

 

അമലനഗർ : 


  അമല മെഡിക്കൽ കോളേജിന് ആഗോള അംഗീകാരമായ ' PRIME' (പ്രൈം) ( Preventing Risks of Infections and Medical Errors) ലഭിച്ചു. 




ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണൽ ( JCI) നൽകുന്ന " ഇൻഫെക്ഷൻ പ്രിവൻഷനും മെഡിക്കേഷൻ എറർ" സർട്ടിഫിക്കറ്റ് നേടുന്ന കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ആയി അമല മെഡിക്കൽ കോളേജ് മാറി. അമല മെഡിക്കൽ കോളേജ് പുലർത്തുന്ന ഉന്നത നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്ന ഒരു വർഷം നീണ്ട പരിശീലനവും ഓഡിറ്റിങ്ങും ബി.ഡി.ജെ.സി.ഐ യുടെ നേതൃത്വത്തിൽ നടക്കുകയും അതിൻ്റെ ഫലമായി അമല ആശുപത്രിക്ക് അംഗീകാരം ലഭിക്കുകയും ആയിരുന്നു. ഇന്ത്യയിൽ ഈ അംഗീകാരം ലഭിച്ച മൂന്നാമത്തെ മെഡിക്കൽ കോളേജ് ആയി മാറിയിരിക്കുകയാണ് അമല. ഈ അംഗീകാരത്തിൻ്റെ ഭാഗമായി എല്ലാ രോഗികൾക്കും അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയും പരിചരണവും ലഭിക്കുകയാണ്. പ്രസ്തുത അംഗീകാരം അമല മെഡിക്കൽ കോളേജിനെ ദേശീയ തലത്തിൽ തന്നെ മെഡിക്കൽ കോളേജുകളിലും ഉന്നത നിലവാരവും അണുബാധ പ്രതിരോധത്തിലും മെഡിക്കേഷൻ ഏററുകൾ ഇല്ലാത്തതുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണ കേന്ദ്രമായി JCI സർട്ടിഫൈ ചെയ്തു. ഈ അംഗീകാരം നേടുന്നതിനായി JCI തലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഠിനമായ പരിശീലനവും ഓഡിറ്റിങ്ങും എല്ലാ നഴ്സുമാർക്കും ഒരു വർഷമായി നടന്നു വരികയായിരുന്നു. JCI സർട്ടിഫിക്കേഷൻ ഇന്ന് പൂർത്തിയായി പ്രസ്തുത സർട്ടിഫിക്കേഷൻ ചടങ്ങിൽ അമല ജോയിൻ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, BD South Asia Medical Affairs (ബിഡി സൗത്ത് ഏഷ്യ മെഡിക്കൽ അഫയേഴ്സ്)  മാനേജർ പങ്കജ് റെയ്നസൗത്ത് ഇന്ത്യ മാനേജർ ഉമ മഹേശ്വരൻകേരള മെഡിക്കൽ അഫയർസ് മാനേജർ ഡോ. കുര്യൻ വർഗ്ഗീസ്അമല നഴ്സിങ് ചീഫ് ഓഫീസർ സിസ്റ്റർ. ലിഖിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.