മാമാങ്ക കുതിരയിൽ പുതുപരീക്ഷണവുമായി പാർളിക്കാട് .മുൻകാലങ്ങളിൽ ദേശ കുതിരയെതട്ടകനിവാസികൾ മറ്റ് ദേശക്കാരുടേത് പോലെ തോളിലേറ്റിയാണ് എത്തിച്ചിരുന്നതെങ്കിൽ ഇത്തവണ കുതിര തണ്ടിൽ ചക്രം പിടിപ്പിച്ചതോടെ റോഡിലൂടെ ഉരുട്ടിയാണ് എത്തിച്ചത്.
മനുഷ്യ ശേഷി കുറക്കാമെന്നതും, റോഡിലെ വൈദ്യുതി ലൈനുകളും, കേബിളുകളും തട്ടാതെ എത്തിക്കാൻ കഴിയുമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. പാർളിക്കാട് കുതിര ഏറെ ദൂരം റോഡിലൂടെയാണ് തിരുവാണി കാവിലെത്തുന്നത്.
