പ്രൊഫ. മുകുന്ദൻ മാസ്റ്ററുടെ അനുസ്മരണം നടത്തി.
..............................
തങ്ങാലൂർ:അവണൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ. മുകുന്ദൻ മാസ്റ്ററുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തങ്ങാലൂർ പള്ളിക്കു സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എ.എം. ജെയ്സൺ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.പി.സി സി.സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.
ദീർഘകാലം അവണൂർ പഞ്ചായത്തിൻ്റെ വികസനത്തിനായി പ്രവർത്തിച്ച് പഞ്ചായത്തിലേക്ക് വികസനത്തിൻ്റെ അംഗീകാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. നല്ലൊരു പൊതുപ്രവർത്തകനായ മാസ്റ്റർ വിവേകാനന്ദ കോളജ് കിഴൂർ, കേരളവർമ്മ കോളജ് തൃശൂർ എന്നിവിടങ്ങളിൽ പ്രിൻസിപ്പാൾ കൂടിയായിരുന്നു. യോഗത്തിൽ സുരേഷ് അവണൂർ, പി.വി. ബിജു, എ.ജി. നാരായണൻ, ബാബുരാജ് എ , രമ്യഗിരീശൻ, വി.ടി. ചന്ദ്രൻ , വി കെ കൊച്ചുണ്ണി, വി.വി.രാംകുമാർ, ജെയിംസ് കെ .ടി, മെറിഷ് തങ്ങാലൂർ എന്നിവർ അസസ്മരിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻🔻
