ശ്രീലങ്കയില്‍ നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടവുമായി പേരാമംഗലത്തിന്റെ ചുണക്കുട്ടികള്‍
ഇന്റര്‍നാഷണല്‍ ഷോട്ടോഖാന്‍ കരാട്ടെ ഡോ ജപാന്‍ സ്‌കൂള്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച 13-ാമത് ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഇവര്‍ നേട്ടം കൊയ്തത്. പേരാമംഗലം സ്വദേശികളായ അനന്യ, ഇവാനിയ എന്നിവരാണ് പങ്കെടുത്ത ഇനങ്ങളില്‍ മെഡല്‍ നേട്ടവുമായി നാടിന് അഭിമാനമായത്.
അനന്യ മൂന്ന് വ്യത്യസ്ത ഇനങ്ങളില്‍ മത്സരിച്ചപ്പോള്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെയും ഇവാനിയ രണ്ട് ഇനങ്ങളില്‍ മത്സരിച്ച് ഒന്നില്‍ സ്വര്‍ണ്ണവും മറ്റൊന്നില്‍ വെള്ളിയും നേടി.
പേരാമംഗലം സ്വദേശി ചിറ്റാട്ടുകര വീട്ടില്‍ ഷിനോയുടെയും ലിയ ഷിനോയുടെയും മക്കളായ അനന്യ വിവേകോദയം സ്‌കൂളില്‍ 8-ാം ക്ലാസ്സിലും ഇവാനിയ മൂന്നാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
🔻🔻🔻🔻🔻🔻🔻🔻🔻🔻
