ശ്രീരാമചന്ദ്ര എയ്ഡഡ് യുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുര സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
എടക്കളത്തൂർ
തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷയായി.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര നിർമ്മിച്ചത്.
ബ്ലോക്ക് പഞ്ചായത്തംഗം മെജോ ജെയിംസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ ബീന,സ്കൂൾ മാനേജർ പി പി നന്ദകുമാർ, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ കെ സുബ്രഹ്മണ്യൻ, പ്രധാനധ്യാപിക കെ വി സിന്ധു, പിടിഎ പ്രസിഡന്റ് കെ എസ് വിജയൻ,
പഞ്ചായത്തംഗങ്ങളായ ഷീല ശിവദാസൻ, ശാന്തിനി സുധീർ, കെ എസ് ജിഷ്ണു ദേവ് എന്നിവർ സംസാരിച്ചു.


