കുന്നംകുളം മോഡൽ ബോയ്സ് സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ പുതിയതായി നിർമ്മിച്ച മൂന്നാം നില ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു.
എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 - 24 പ്ലാൻ പദ്ധതി പ്രകാരം 63 ലക്ഷം രൂപ വിനിയോഗിച്ചാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിൻ്റെ മൂന്നാം നില നിർമിച്ചത്. 286.80 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളാണ് നിർമിച്ചിട്ടുള്ളത്. 2023 ല്‍ സംസ്ഥാന കായികമേളക്ക് ആതിഥ്യമരുളിയ കുന്നംകുളം വിഎച്ച്എസ്ഇ സ്കൂളിന് കായികമേളയുടെ ഉദ്ഘാടനവേളയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 2.60 കോടി രൂപയുടെ പുതിയ സ്കൂള്‍ കെട്ടിടം പ്രഖ്യാപിച്ചിരുന്നു. അതിലുള്‍പ്പെട്ട 63 ലക്ഷം രൂപയുടെ മൂന്നാം നില കെട്ടിടമാണ് നിലവില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. 2 കോടി രൂപയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.
പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ സാന്റോ സെബാസ്റ്റ്യൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി ജയപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോണ്‍, റ്റി സോമശേഖരന്‍, ആര്‍ഷ ജിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കൊച്ചനിയന്‍, പ്രേംരാജ് ചൂണ്ടലാത്ത്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ഇ.എ ദിനമണി, എച്ച്.എം പി.ടി ലില്ലി, പ്രിന്‍സിപ്പാള്‍മാരായ പി.ഐ റസിയ, എ വിജയലക്ഷ്മി, പി.ടി.എ പ്രസിഡൻ്റ് പി. വേണുഗോപാല്‍, എസ്.എം.സി ചെയർപേഴ്സൺ റെന്നി സി. വര്‍ഗ്ഗീസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് എ.ബി ബിനീഷ്, എം.പി.ടി.എ പി.എം ഷാലി തുടങ്ങിയവര്‍ സംസാരിച്ചു

