കുന്നംകുളം:
22 വർഷം മുൻപ് വാഹനാപകടത്തിൽ ശരീരം തളർന്നു കിടപ്പിലായ, കുന്നംകുളം കിഴൂർ സ്വദേശി കിഴൂർ വീട്ടിൽ ശ്രീധരൻ മകൻ ബിനുവിന് കുന്നംകുളം ലയൺസ് ക്ലബ്ബും മണപ്പുറം ഫൗണ്ടഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ നിർവഹിച്ചു.
ബിനുവിന് സഞ്ചരിക്കാൻ ഒരു ഇലക്ട്രിക് വീൽചെയർ നൽകുമെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.ജയകൃഷ്ണൻ അറിയിച്ചു. ബിനുവിന് ആവശ്യമായ ഫിസിയോ തെറാപ്പി ചികിത്സ സൗജന്യമായി ലഭ്യമാക്കുമെന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഗഫൂർ അറിയിച്ചു. കുന്നംകുളം ലയൺസ് ക്ലബ് പ്രസിഡന്റ് സുജിക്‌സ് അലക്‌സ് അദ്ധ്യക്ഷനായി. സൗമ്യ അനിലൻ, സുഷമ നന്ദകുമാർ, ജെയിംസ് വളപ്പില, ടോണി എന്നൊക്കാരൻ, കെ.എം.അഷ്‌റഫ്, ജോസഫ് ജോൺ, രേഷ്മ സുനിൽ, ഗിൽബർട്ട് എസ്.പാറമേൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
