എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

 കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതി  എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. 



   കിഴക്കേ അങ്ങാടിയിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു.




 സംയുക്ത സമരസമിതി ചെയർമാൻ ടി.കെ.മനോജ് കുമാർ അധ്യക്ഷനായി.കൺവീനർ പി.ടി. ദേവസി, കെ.സി.ഇ.യു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എം.എസ്.സിദ്ധൻ, പി.സി.അബാൽ മണി,കെ.ടി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

 ടി.കെ.ശിവൻ, സ്വപ്ന പ്രദീപ്, ദിവ്യ മനോജ്, സുമന സുഗതൻ, വിധുബാല, ശിവൻ മങ്ങാട്, എ.എൽ. ജോണി, ബൈജു മങ്ങാട്,ജാനകി ദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.