പുലിയന്നൂർ സ്കൂളിന് അബാക്കസിൽ ചാമ്പ്യൻ പദവി .

  വേലൂർ : അബാക്കസ്‌ ഇന്റർനാഷണൽ മത്സരത്തിൽ പുലിയന്നൂർ  യു. പി. സ്കൂളിന് ചാമ്പ്യൻ  ഓഫ് ചാമ്പ്യൻ  പട്ടം 

അബാക്കസ്‌ ആൻഡ് മെന്റൽ അരിതമെറ്റിക് ടീച്ചേർസ് അസോസിയേഷൻ ചെന്നൈയിൽ നടത്തിയ മത്സരത്തിലാണ്  സ്കൂളിലെ വിദ്യാർത്ഥികൾ അപൂർവ ബഹുമതി കരസ്ഥമാക്കിയത് നീരജ്. എൻ. ആരതി വി . പി. ഗായത്രി  എ. എസ്. എന്നിവരാണ്  ചാമ്പ്യൻഓഫ് ചാമ്പ്യൻ മാരായത്.

പത്തു മിനിറ്റുനുള്ളിൽ 100ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ഇവർ  ബുദ്ധി സാമർഥ്യം  തെളിയിച്ചത്.


ഇവർക്ക് പുറമേ സ്കൂളിനെ പ്രതിനിധീകരിച്ച  രാവൺ സജിലിന് ജില്ലാതല പുരസ്‌കാരം ലഭിച്ചു.


തൻവി. എ. എസ്, ഗൗരി. എ. എസ്. റയാൻ റോഷൻ, ശ്രീഹരി. കെ . എൻ, മൈക്കിൾ  സിന്റോ,റിധാൻ റോഷൻ, ജോഷ്വാ ഷാജു,ഹർഷിദ് കൃഷ്ണ , ഇന്ദ്ര നായർ, ആൻ തെരേസ, ദേവർഷ് യാദവ് കൃഷ്ണ,ആഗ്നെസ് മരിയ,ജെസ്വിൻ ജിംസൺ,അധ്വിക. വി. പി എന്നിവരും ടീമിൽ ഉണ്ടായിരുന്നു.


ട്രോഫിയും മെഡ ലുകളുമായിരുന്നു പുരസ്‌കാരങ്ങൾ.


വിജയികളായ വിദ്യാർത്ഥികളെ ഹെഡ് മിസ്ട്രെസ് പി. വി. ഷീജയുടെ നേതൃത്വത്തിൽ  അധ്യാപകർ അഭിനന്ദിച്ചു 


പി. ടി. എ. യും. എം. പി. ടി എ യും. എസ് എം സി യും വിദ്യാർത്ഥികളെ അഭിനന്ദിച്ചു 


അബാക്കസ്‌ ഇന്റർനാഷണൽ പരിശീലക സൗമ്യ. പി യു. ആയിരുന്നു സ്കൂൾ വിദ്യാർത്ഥികളുടെ പരിശീലക.