ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിന് കോവൈ അരവിന്ദ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകും

 ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപെട്ട സനൂപിന് കോവൈ അരവിന്ദ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകും

ചിലവ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വഹിക്കുമെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് എ.പി. അനിൽ കുമാർ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റും, മുൻ എം. എൽ. എ യുമായ അനിൽ അക്കരയെ അറിയിച്ചു.രാജ്യത്തെ തന്നെ മികച്ച 

കണ്ണാശുപത്രിയായ

അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന 

സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക.പിന്നീട് കാഴ്ച പൂർണ്ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സാ സംവിധാനമില്ല .

അമല മെഡിക്കൽ കോളേജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാർശ അനുസരിച്ചാണ്

അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയിൽ 

മാർച്ച് 2 ന് സൗകര്യം ഒരുക്കിയത്.അന്നേദിവസം തൃക്കൂർ 

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും അനിൽ അറിയിച്ചു