കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ലിന്റി ഷിജു സ്വാഗതം ചെയ്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും, വാര്‍ഡ് മെമ്പര്‍മാരും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, ബ്ലോക്ക് ജനറല്‍ എക്സറ്റന്ഷൻ ഓഫീസർ, വി ഇ ഒ …
എരുമപ്പെട്ടി : സ്തുത്യർഹ സേവനത്തത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ കെ.സഗുൺ അർഹനായി . ആറ്റൂര്‍ ചാത്തനാത്ത് പരേതനായ സുകുമാരൻ്റേയും കാഞ്ചനയുടേയും മകനാണ് സഗുൺ. ഭാര്യ: സ്വാതി, അറഫ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ്, രണ്ടാം ക്ലാസ് വിദ്യാർഥി അദ്വൈത് എന്നിവർ മക്കളാണ് .
അമലനഗർ അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു......... ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മികവുകൾക്ക് അമല മെഡിക്കൽ കോളേജ് കൈവരിച്ച 8 ദേശീയ അംഗീകാരങ്ങൾ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിച്ചു ആരോഗ്യ സംരക്ഷണത്തിലും നഴ്സിംഗ് മികവിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഉയർന്ന നിലവാരം നൽകുന്നതിനുള്ള സുപ്രധാന അംഗീകാരങ്ങളാണ് കൈമാറിയത് വിവിധ വകുപ്പ് മേലധ്യക്ഷന്മാരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. .ചവറ കുര്യാക്കോസ് അച്ഛൻ തെളിച്ച മാർഗ്ഗദീപത്തിലൂടെ മുന്നറിക…
കൂനം മുച്ചി ദേവാലയത്തിന്റെശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ (12 - 8 2024 തിങ്കളാഴ്ച) വൈകീട്ട് നടന്ന വൈദിക സന്യസ്ത സംഗമത്തിന് കൂനംമുച്ചി ഇടവകാംഗങ്ങളായ, ഇടവക അംഗങ്ങളായ വൈദികരും, ഇടവകയിൽ സേവനം ചെയ്ത എല്ലാ വൈദികരും സിസ്റ്റേഴ്സും പങ്കെടുത്തു. സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ വി. കുർബാനക്ക് നേതൃത്വം നൽകി . ഇന്ന് (13 -ാം തിയ്യതി ) ചൊവ്വാഴ്ച നടക്കുന്ന നവനാൾ കുർബാനക്കും ദീപാലങ്കാര സ്വിച്ചോൺ കർമത്തിനും പാലക്കാട് രൂപത വികാരി ജനറാൾ മോൺ ജീജോ ചാലക്കൽ നേത്യത്വം നൽകും.
പറപ്പൂർ : കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാക്യാമ്പ് ഇന്ന് ( 11/08/2024 ) പറപ്പൂരിലെ പകൽ വീട്ടിൽ വെച്ച് നടന്നു. അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥം പൂർണമായും സൗജന്യമായി നടത്തിയ ക്യാമ്പ് സാവിത്രി ശങ്കപ്പ ഉദ്ഘാടനം ചെയ്തു. ഏ കെ അറുമുഖൻ അധ്യക്ഷത വഹിച്ചു. സാൻ്റി മാസ്റ്റർ, കോർഡിനേറ്റർ സി ഡി ജോസൺ, തോളൂർ പഞ്ചായത്തംഗം ശ്രീകല കുഞ്ഞുണ്ണി, ഡോ. സജിനി , വത്സ ചേറു , സൈമൺ കുന്നത്ത്, എന്നിവർ ആശംസ നേർന്നു. ക്യാമ്പിൽ 210 പേർ പങ്കെടുത്തു. 121 പേർക്ക് ശസ്ത്…
കല്ലട ബസ് അപകടത്തില്‍പ്പെട്ടു ദേശീയപാതയില്‍ കറുകുറ്റി അഡ്ലക്സിന് സമീപമാണ് അപകടം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന് ഭാഗത്തേക്ക് ഇടിച്ചതാണ് അപകടമെന്നാണ് വിവരം.
കെ.എസ്. ചിത്രയ്ക്ക് വാത്മീകി പുരസ്ക്കാരം സമ്മാനിക്കും . സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന രാമായണ ഫെസ്റ്റിന്റെ ഭാഗമായി വാത്മീകി പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്കു സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ റീജണൽ തീയറ്ററിൽ രാവിലെ ഒമ്പതിനു ഫെസ്റ്റ് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 5.30നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. രാമസംഗീതശ്രീ പുരസ്കാരം യുവഗായിക ഡോ. എൻ.ജെ. നന്ദിനിക്കു സംഗീത സംവിധായകൻ ഔസേപ്പച്ചൻ സമ്മാനിക്കും. ഫെസ്റ്റിൽ വിദ്യാർഥികൾക്കായി രാമായണ ക്വിസ്, ര…
ദുരന്ത സ്മരണകൾ, 🌹 🙏 🌹 സ്വാതന്ത്ര്യത്തിന്റെ ഓഗസ്റ്റ് നമ്മുടെ നെഞ്ചകം തകർക്കുന്ന സ്മരണകളാണ് സമ്മാനിക്കുന്നത്. അഞ്ചു വർഷം മുൻപ് ഓഗസ്റ്റ് 8 നാണു പുത്തമലയിൽ ഉരുൾപൊട്ടിയത്.12 പേരുടെ മൃത ശരീരം കണ്ടെത്തി. അഞ്ചു പേരെ കണ്ടെത്താനായില്ല, 59 പേരെ നഷ്ടമായ കവളപ്പാറയിലും ദുരന്തം ഓഗസ്റ്റിൽ തന്നെ.11പേരെ ഇതുവരെയും കണ്ടെത്താനായില്ല. കേരളത്തിലെ ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമായിരുന്നു ഇടുക്കി പട്ടിമുടിയിൽ ഓഗസ്റ്റ് 6 ന് .ഉണ്ടായത്. 66പേരെയാണ് നഷ്ടമായത്.നാലുപേരെ കണ്ടെത്താനായില്ല. ഇനി ഏറ്റവും വലിയ ദുരന്തമായി എല്ലാ രേഖകളും മുണ്ടക…
വേലൂർ: വേലൂർ ഗ്രാമ പഞ്ചായത്ത് ഡി.ജി കേരളം വളണ്ടിയർ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി ഉദ്ഘാടനം ചെയ്തു . കർമ്മല ജോൺസൻ അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ.സി.എഫ് ജോയ്, ഷെർളി ദിലീപ് കുമാർ,ചൊന്നുർ ബ്ലോക്ക് ഡി ജി കേരള നോഡൽ ഓഫീസർ രാജേഷ്, ടീം എക്സ്പർട്ട് ബിനുഷ അരുൺ,മെമ്പർമാരായ വിമല നാരായണൻ, ശുഭ അനിൽകുമാർ ,ബിന്ദു ശർമ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്ത് നോഡൽ ഓഫീസർ ടി കെ സിദ്ധാർത്ഥൻ സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റർ സുരേഷ് പുതുക്കുളര നന്ദിയും പറഞ്ഞു .വിദ്യ കോളേജ് എൻ, എസ് എസ് വിദ്യാർത്ഥികളും കരം 126 വ…
മുണ്ടൂരിൽ തെരുവ് നായ ആക്രമണത്തിൽ മൂന്നു വയസുള്ള കുട്ടി അടക്കം 4 പേർക്ക് ഗുരുതര പരിക്ക്. മുണ്ടൂർ പെരിങ്ങന്നൂർ ഇന്നലെ വൈകീട്ട് തെരുവുനായ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേരെ കടിച്ചു പൊളിച്ചു.. ഗുരുതരമായ പരിക്കുപറ്റിയ കുട്ടികളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്. അധികാരികളോട് പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.മനുഷ്യജീവനേക്കാളും വിലയാണ് തെരുവുനായക്കൾക്ക് അധികാരികൾ കൊടുക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൊളമ്പ്രത്ത…
കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി. കുളമ്പ് രോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടം, ചർമ്മ മുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം , പഞ്ചായത്ത് തല ഉദ്ഘാടനം 8-ാം വാർഡ് കിഴക്കാളൂർ തിരുത്തിയിൽ രായം മരക്കാർ വീട്ടിൽ സുലൈമാന്റെ ഫാം ഹൗസിൽ വച്ച് നടന്നു.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ബൈജു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ…
അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂർ എക്സൈസ് സംഘം പിടികൂടി. ഒളരി പുതൂർക്കര സ്വദേശി വടക്കും പറമ്പിൽ ഷിബുവാണ് എക്സൈസിൻ്റ പിടിയിലായത്. അര ലിറ്ററിന്റെ നൂറു കുപ്പികൾ അടങ്ങിയ വൻ മദ്യശേഖരമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഡ്രൈഡേയ്ക്കും, അതിഥി തൊഴിലാളികൾക്കും ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായിരുന്നു മദ്യം വാങ്ങി സൂക്ഷിച്ചതെണ് ഇയാൾ എക്സൈസ് സംഘത്തിന് മൊഴി നൽകിയത്.ദിവസവും ബീവറേജസ് ഔട്ട്ലറ്റിൽ നിന്ന് ഇയാൾ കുറേശേ മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ചുവരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്…
ബസ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു. ചൂണ്ടൽ : തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോയിക്കൊണ്ടിരുന്ന ജയ് ഗുരു ബസിൽ വച്ച് പാലക്കാട് സ്വദേശിനിയായ യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം യുവതിയുടെ മൊബൈലിലേക്ക് വന്ന ഫോൺ കോളിൽ ആശുപത്രി അധികൃതർ പുഴക്കലിലെ ബന്ധുവിന് വിവരം നൽകി. ആശുപത്രി അധികൃതരുടെ സമ്മതത്തോടെ സ്വകാര്യ ബസ് പിന്നീട് യാത്രക്കാരുമായി കുന്നംകുളത്തേക്ക് യാത്ര തുടർന്നു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇ ടപെടലിൽ യുവതി അപകടനില തരണം ചെയ്…
വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വയ്ക്കാൻ സ്ഥലം നൽകി. വേലൂർ : ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടിൽ ആന്റണിയും ഭാര്യ റിട്ട. സ്കൂൾ അദ്ധ്യാപികയായ ഷാജിമോളുമാണ് സ്ഥലം നൽകാനുള്ള സാക്ഷ്യപത്രം മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജിൽ വാരിക്കുളത്ത് 10 സെന്റ് കരഭൂമിയാണ് വിട്ട് നൽകിയത്. കർഷകനായ ആന്റണിയും ഷാജിമോളും വേലൂരിലാണ് താമസം. മക്കൾ: ഡേവിഡ്(എം.ബി.ബി.എസ് വിദ്യാർത്ഥി), ജോൺ (അഗ്രിക്കൾച്ചർ വിദ്യാർത്ഥി)
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, ജൂലൈ 3 സെൻ്റ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുമായി തൃശൂർ അതിരൂപത നടത്തിയ അവകാശ ദിനത്തിൽ ലഭിച്ച ഒപ്പുശേഖരണവും നിവേദനവും അതിരൂപത പ്രതിനിധിസംഘം കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഡോ.ജോബി തോമസ് കാക്കശേരി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചു. ഒരുലക്ഷം പേർ ഒപ്പുവെച്ച ഭീമ ഹർജിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു .
തോളൂർ : തോളൂര്‍ സാമൂഹ്യാരോഗ കേന്ദ്രത്തിലെ ഡയാലിസിസ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കാണാനായി ടെലിവിഷന്‍ സെറ്റ് പുഴയ്ക്കല്‍ ബ്ലോക്ക് പ്രസിഡന്റ് ലീലാ രാമകൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. ജോബിന് കൈമാറി. വൈസ് പ്രസിഡന്റ് ടി.ഡി വില്‍സണ്‍, ബ്ലോക്ക് മെമ്പര്‍ ആനി ജോസ്, ബി.ഡി.ഒ അഫ്സല് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.
നിരാഹാര സമരം എട്ടാം ദിവസത്തിൽ. കേച്ചേരി: എസ്ഡിപിഐ മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൾ ഖാദർ നടത്തുന്ന നിരാഹാര സമരം ഏട്ടാം ദിവസത്തേക്ക് കടന്നു. തൃശൂർ- കുന്നംകുളം സംസ്ഥാനപാതയുടെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആശുപത്രിയിലും നിരാഹാരം തുടരുന്ന ദിലീഫ് അബ്ദുൾ ഖാദറിന് വിവിധ രാഷ്ട്രീയ കക്ഷികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികൾ അണിനിരക്കുന്ന ഐക്യദാർഢ്യ സംഗമം ഇന്ന് വൈകിട്ട് നാലിന് കേച്ചേരി സെന്ററിൽ നടത്തും.
പേരാമംഗലം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - 2024 ന്റെ ബിരുദ റിസൾട്ടിൽ പേരാമംഗലത്തിനും റാങ്ക്. പേരാമംഗലം തടത്തിൽ ഷാജി - ജിഷ ദമ്പതികളുടെ (രാമകൃഷ്ണ ഹോട്ടൽ ) മകളായ ഷിന്യ ഷാജിയാണ് സോഷ്യൽ വർക്ക് ബിരുദത്തിന് 20-ാം റാങ്ക് നേടി പേരാമംഗലത്തിന് അഭിമാനമായത്. പേരാമംഗലത്തെ അറിയപ്പെടുന്ന സ്വയം തൊഴിൽ സംരംഭക കൂടിയാണ് ഷിന്യ,
ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയ…
വയനാടിനൊരു കൈത്താങ്ങ് വേലൂർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വേലൂരിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ വേണ്ടി നല്ല മനസ്സിൻ്റെ ഉടമകൾ നൽകിയ ഭക്ഷ്യധാന്യങ്ങൾ / വസ്ത്രങ്ങൾ /മറ്റ് അവശ്യവസ്തുക്കൾ വേലൂർ സേവാഭാരതി പ്രസിഡൻ്റ് രാജേഷ് ചമ്മൂർ , അഭിലാഷ് തയ്യൂർ ,സുരേഷ് തിരുത്തിയിൽ, രേഷ്മസുധീഷ് ,യദു കുറുമാൽ, ഉണ്ണികൃഷ്ണൻ അമ്മാത്ത് ,ഷിനി സുനിലൻ എന്നിവരുടെ നേതൃത്വത്തിൽ നൽകിയപ്പോൾ
കർക്കിടക വാവിന് ബലിതർപ്പണത്തിനായി പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിരവധി പേരെത്തി. രാവിലെ മൂന്ന് മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങ് ഉച്ചവരെ നീണ്ടു. ഒരേസമയം 750 ഓളം പേർക്ക് ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു . ഓരോ കർക്കിടക വാവ് ദിനങ്ങളിൽ അയ്യായിരത്തിലധികം പേരാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തിചേരുന്നത്. ഇത്തവണയും ബലിതർപ്പണ ചടങ്ങ് നടക്കുന്ന പുഴയുടെ കടവും പരിസരവും കൂടുതൽ സൗകര്യങ്ങളോടെയാണ ക്ഷേത്രസമിതി ഒരുക്കിയിട്ടുണ്ടായിരുന്നത്. ബലിതർപ്പണത്തിനെത്തുന്നവർക്ക് കുളിക്കുന്നതിനും ചടങ്ങിൽ പങ്കെടുക്കുന്നതിനും വാഹന പാർക്കിങ്ങിനും ഏറെ…
ആദൂര്‍ മുട്ടിക്കല്‍ ചിറയുടെ സംരക്ഷണഭിത്തി തകര്‍ന്നു വേലൂർ : കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ പുലിയന്നൂര്‍ ആദൂര്‍ മുട്ടിക്കല്‍ ചിറയുടെ സംരക്ഷണഭിത്തി തകര്‍ന്നു. പുഴയോട് ചേര്‍ന്ന തിണ്ടും ഇടിഞ്ഞിട്ടുണ്ട്. കനത്ത വെള്ളക്കെട്ടും ഒഴുക്കും കൂടുതലായിരുന്നതാണ് സംരക്ഷണഭിത്തി തകരാനിടയാക്കിയതെന്ന് കരുതുന്നു. നിത്യവും ചിറയുടെ ഭംഗി ആസ്വദിക്കാനും മീന്‍ പിടിക്കുന്നതിനും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ഇവര്‍ ഭിത്തിയുടെ സമീപത്തേക്കു പോകുന്നതും അനുവാദമില്ലാതെ ഇറങ്ങുന്നതും ആപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ചിറയില്‍ ശക…
വേലൂർ : തൃശൂർ രൂപതയിൽ വേലൂർ ഫോറോനയിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ വെള്ള പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി തയ്യൂർ ഹൈസ്കൂളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കു തയ്യൂർ പള്ളിയിലെ ഇടവക ജനങ്ങളുടെ സംഭാവന തയ്യൂർ പള്ളി ഇടവക വികാരി ഗ്രിജോ വിൻസെന്റ് അച്ഛൻ ക്യാമ്പ് ഓഫീസിൽ എത്തി വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി T R നു കൈമാറി. ഇടവകയിലെ സാമൂഹ്യ ക്ഷേമ സമിതിയും ഇടവക അംഗങ്ങളും നൽകിയ ഉത്പന്നങ്ങളും സാമ്പത്തിക സഹായവും ആണ് വികാരിയച്ഛൻ ദുരിതം അനുഭവിക്കുന്നവർക്കു ആയി നൽകിയത്. പള്ളി കൈക്കാരന്മാരായ ജിജോ A A, വർഗീസ് AF, സാമൂഹ്യ ക്ഷേമ സമിതി പ…
ചിറ്റിലപ്പിള്ളി : അടാട്ട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡിൽ തങ്ങളുടെ പേര് വെളിപ്പെടുത്ത ചിറ്റിലപ്പിള്ളിയിലെ ഒരു കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30000/ രൂപ സംഭാവന നല്കി. നല്കിയ ചെക്ക് വാര്‍ഡ് മെമ്പര്‍ സോണി തരകന് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാറിന് കൈമാറി. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനും നാടിന്റെ നന്മയ്ക്കും വേണ്ടി ഉയരുന്ന ഇത്തരം സംഭാവനകള്‍ സമൂഹത്തിന് പ്രചോദനമാണ്. ഉള്ളതില്‍ നിന്നെടുത്ത് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാം.
മുളങ്കുന്നത്ത്കാവ് : തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പാർക്കിംഗിൽ നിന്നും മോട്ടോർ ബൈക്ക് മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി . പാലക്കാട് നിന്നെത്തിയ രോഗിയുടെ ഭർത്താവിന്റെ ബൈക്ക് ആണ് ഇയാൾ മോഷ്ടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ആണ് മോഷണം പോയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ മോഷ്ടാവിനെ ബൈക്ക് സഹിതം കോഞ്ചേരി ജംഗ്ഷനിൽ നിന്നും പിടികൂടി. പാലക്കാട് പുതുക്കോട് സ്വദേശിയായ അബ്ദുൽ സലാം ആണ് മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയില…
നെല്ലുവായ് ധന്വന്തരി അമ്പലത്തിന് സമീപം ഇന്ന് (29ന് )രാവിലെ 11 മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു. അതെ തുടർന്ന് പരിക്കുപറ്റിയ അഖിലാണം തെക്കേ പുരക്കൽ വീട്ടിൽ സുമേഷ് (40) , വാസുദേവൻ (40), അറക്കൽ വീട്ടിൽ അജ്മൽ (20) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാറിന്റെ മുൻഭാഗവും മതിലും തകർന്നു ആരുടെയും പരിക്ക് ഗുരുതരമല്ല .
പാത്രമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂൺ ഇടിച്ച് തകര്‍ത്ത് വീട്ട് മുറ്റത്തേയ്ക്ക് പാഞ്ഞ് കയറി. കേച്ചേരി - എരുമപ്പെട്ടി റോഡിൽ പാത്രമംഗലം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത് സമീപത്തെ വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കാറിന്റെ മുന്‍വശം തകര്‍ന്നു. വൈദ്യുതി തൂൺ കഷണങ്ങളായി മുറിഞ്ഞു വിഴികയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു . കെഎസ്ഇബി …