കെ.എസ്. ചിത്രയ്ക്ക് വാത്മീകി പുരസ്ക്കാരം സമ്മാനിക്കും.
സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന രാമായണ ഫെസ്റ്റിന്‍റെ ഭാഗമായി വാത്മീകി പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്കു സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ റീജണൽ തീയറ്ററിൽ രാവിലെ ഒമ്പതിനു ഫെസ്റ്റ് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 5.30നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. രാമസംഗീതശ്രീ പുരസ്കാരം യുവഗായിക ഡോ. എൻ.ജെ. നന്ദിനിക്കു സംഗീത സംവിധായകൻ ഔസേപ്പച്ചൻ സമ്മാനിക്കും. ഫെസ്റ്റിൽ വിദ്യാർഥികൾക്കായി രാമായണ ക്വിസ്, രാമായണ പാരായണം, രാമായണ ഫാഷൻഷോ, നൃത്താവിഷ്കാരം, മെഗാതിരുവാതിര, വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ശബരി സത്കാരം, രാമായണ സംവാദം, ഗാനസന്ധ്യ എന്നിവ നടക്കും.

