.തെരുവ് നായ ആക്രമണത്തിൽ മൂന്നു വയസുള്ള കുട്ടി അടക്കം 4 പേർക്ക് ഗുരുതര പരിക്ക്.

 മുണ്ടൂരിൽ തെരുവ് നായ ആക്രമണത്തിൽ മൂന്നു വയസുള്ള കുട്ടി അടക്കം 4 പേർക്ക് ഗുരുതര പരിക്ക്.

  മുണ്ടൂർ

   പെരിങ്ങന്നൂർ ഇന്നലെ വൈകീട്ട്  തെരുവുനായ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേരെ കടിച്ചു  പൊളിച്ചു.. ഗുരുതരമായ പരിക്കുപറ്റിയ കുട്ടികളെ  തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.



    പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്. അധികാരികളോട് പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.മനുഷ്യജീവനേക്കാളും വിലയാണ് തെരുവുനായക്കൾക്ക് അധികാരികൾ കൊടുക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 


     കൊളമ്പ്രത്ത് ദിപേഷ് മകൻ   11 വയസുള്ള ആദിശങ്കർ ,വിയോക്കാരൻ പ്രിയങ്ക മകൾ 4 വയസുള്ള നിള ,വിയോക്കാരൻ ഉഷ മകൻ 28 വയസുള്ള പ്രസാദ് ,അന്ധാരപറമ്പിൽ ദിലീപ് മകൾ 3 വയസുള്ള ലിയ  എന്നിവർക്കാണ് നായയുടെ കടിയേറ്റത്. അടിയന്തിരമായി തെരുവുനായ ശല്ല്യം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുവാർത്ത ന്യൂസ്‌.