അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂർ എക്സൈസ് സംഘം പിടികൂടി.

 അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂർ എക്സൈസ് സംഘം പിടികൂടി. 

     ഒളരി പുതൂർക്കര സ്വദേശി വടക്കും പറമ്പിൽ ഷിബുവാണ് എക്സൈസിൻ്റ പിടിയിലായത്.


    അര ലിറ്ററിന്റെ നൂറു കുപ്പികൾ അടങ്ങിയ വൻ മദ്യശേഖരമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഡ്രൈഡേയ്ക്കും, അതിഥി തൊഴിലാളികൾക്കും  ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായിരുന്നു മദ്യം വാങ്ങി സൂക്ഷിച്ചതെണ് ഇയാൾ എക്സൈസ് സംഘത്തിന് മൊഴി നൽകിയത്.ദിവസവും ബീവറേജസ് ഔട്ട്ലറ്റിൽ നിന്ന് ഇയാൾ കുറേശേ മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ചുവരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് മദ്യ ശേഖരം പിടികൂടിയത്. തൃശൂർ റെയ്ഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. സി അനന്തൻ്റ നേത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിച്ചത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് പ്രീവൻ്റീവ്  ഓഫീസർ മുജീബ് റഹ്മാൻ, വി. തൗഫീഖ് ,ബിനീഷ് ടോമി, വി. കെ ശ്രീജിത്ത്, അരുൺകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.