ദുരിതാശ്വാസ ക്യാമ്പിലേക്കു തയ്യൂർ പള്ളിയിലെ ഇടവക ജനങ്ങളുടെ സംഭാവന

   വേലൂർ :

    തൃശൂർ രൂപതയിൽ വേലൂർ ഫോറോനയിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ വെള്ള പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി തയ്യൂർ ഹൈസ്കൂളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കു തയ്യൂർ പള്ളിയിലെ ഇടവക ജനങ്ങളുടെ സംഭാവന തയ്യൂർ പള്ളി ഇടവക വികാരി ഗ്രിജോ വിൻസെന്റ് അച്ഛൻ ക്യാമ്പ് ഓഫീസിൽ എത്തി വേലൂർ പഞ്ചായത്ത് പ്രസിഡന്റ്  ഷോബി T R നു കൈമാറി. 



ഇടവകയിലെ സാമൂഹ്യ ക്ഷേമ സമിതിയും ഇടവക അംഗങ്ങളും നൽകിയ ഉത്പന്നങ്ങളും സാമ്പത്തിക സഹായവും ആണ് വികാരിയച്ഛൻ ദുരിതം അനുഭവിക്കുന്നവർക്കു ആയി നൽകിയത്.


 പള്ളി കൈക്കാരന്മാരായ ജിജോ A A, വർഗീസ് AF, സാമൂഹ്യ ക്ഷേമ സമിതി പ്രസിഡന്റ്‌ ആൽഫ്രഡ്‌ തോമസ്, സ്കൂൾ PTA പ്രസിഡന്റ്‌ ജെയിംസ് VJ എന്നിവരും പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാരും തദവസരത്തിൽ സന്നിഹിതരായിരുന്നു.